TMJ
searchnav-menu
post-thumbnail

TMJ Daily

റഷ്യ-യുക്രെയ്ന്‍ സമാധാനചര്‍ച്ച: പുടിന്‍ പങ്കെടുക്കുന്നില്ല

15 May 2025   |   1 min Read
TMJ News Desk

ന്ന് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടക്കുന്ന റഷ്യ-യുക്രെയ്ന്‍ സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന റഷ്യന്‍ പ്രതിനിധികളുടെ പട്ടികയില്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ പേരില്ല. പുടിന്‍ ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു.

പുടിന്റെ സഹായി വ്‌ളാഡിമര്‍ മെഡിന്‍സ്‌കിയാണ് റഷ്യന്‍ സംഘത്തെ നയിക്കുന്നത്. സെലന്‍സ്‌കി പങ്കെടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. പുടിനുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് സാധ്യമായ എന്തും ചെയ്യുമെന്ന് സെലന്‍സ്‌കി പറഞ്ഞിരുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. പുടിന്‍ വന്നാല്‍ താനും തുര്‍ക്കിയയില്‍ എത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു.

സെലന്‍സ്‌കി തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗനെ ഇന്ന് സന്ദര്‍ശിക്കും. പുടിന്‍ പങ്കെടുത്താന്‍ താനും നേരിട്ടുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് സെലന്‍സ്‌കി പറഞ്ഞിരുന്നു.

2019 ഡിസംബറിനുശേഷം സെലന്‍സ്‌കിയും പുടിനും നേരിട്ട് കണ്ടിട്ടില്ല. 2022 മാര്‍ച്ചില്‍ ഇസ്താംബൂളില്‍ റഷ്യയും യുക്രെയ്‌നും നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. റഷ്യ യുക്രെയ്‌നില്‍ ആക്രമണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണിത്.




 

#Daily
Leave a comment