TMJ
searchnav-menu
post-thumbnail

TMJ Daily

റഷ്യ-യുക്രെയ്ന്‍ യുദ്ധം: നയതന്ത്രപരിഹാരം വേണമെന്ന് സെലന്‍സ്‌കി

10 Dec 2024   |   1 min Read
TMJ News Desk

ഷ്യയുമായുള്ള യുദ്ധത്തില്‍ നയതന്ത്ര പരിഹാരം വേണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി ആവശ്യപ്പെട്ടു. കൂടാതെ, യുക്രെയ്ന്‍ നാറ്റോ സൈനിക സഖ്യത്തില്‍ ചേരുന്നത് വരെ തന്റെ രാജ്യത്തില്‍ വിദേശ സൈന്യത്തെ വിന്യസിക്കണമെന്നും സെലന്‍സ്‌കി പറഞ്ഞു.

ജര്‍മ്മന്‍ പ്രതിപക്ഷ നേതാവ് ഫ്രെഡറിക് മെഴ്‌സുമൊത്ത് നടത്തിയ സംയുക്ത മാധ്യമ സമ്മേളനത്തിലാണ് സെലന്‍സ്‌കി യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ക്കായുള്ള അനുകൂല മനോഭാവം വ്യക്തമാക്കിയത്.

നിയുക്ത യുഎസ് പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ് എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്ന് പാരീസില്‍ സെലന്‍സ്‌കിയുമായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായുമുള്ള കൂടിക്കാഴ്ച്ചയില്‍ പറഞ്ഞിരുന്നു.

'ഈ യുദ്ധം അവസാനിപ്പിക്കാന്‍ മറ്റാരേക്കാളും കൂടുതല്‍ യുക്രെയ്ന്‍ ആഗ്രഹിക്കുന്നു. ഒരു നയതന്ത്ര പരിഹാരം കൂടുതല്‍ ജീവനുകളെ രക്ഷിക്കും, സംശയമില്ല,' സെലന്‍സ്‌കി കീവില്‍ പറഞ്ഞു.

ഈ മാസം യുക്രെയ്‌നും യൂറോപ്പിലെ പ്രധാനപ്പെട്ട പങ്കാളികളുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് സെലന്‍സ്‌കിയുടെ വക്താവ് സെര്‍ഹി നികിഫോറോവ് പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ സംഘര്‍ഷം 2022-ല്‍ ആരംഭിച്ചതിനുശേഷം റഷ്യ യുക്രെയ്‌നിന്റെ അഞ്ചിലൊന്ന് പ്രദേശം കീഴടക്കി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന് യഥാര്‍ത്ഥത്തില്‍ ഈ യുദ്ധം അവസാനിപ്പിക്കണം എന്ന് ആഗ്രഹമുണ്ടെന്ന് കരുതുന്നില്ലെന്നും സമാധാനമുണ്ടാക്കാന്‍ റഷ്യന്‍ പ്രസിഡന്റിനെ നിര്‍ബന്ധിക്കണമെന്നും സെലന്‍സ്‌കി പറഞ്ഞു.

യൂറോപ്യന്‍ രാജ്യങ്ങള്‍ യുക്രെയ്‌നിലേക്ക് സൈന്യങ്ങളെ അയക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ ഫെബ്രുവരിയില്‍ മുന്നോട്ടുവച്ച ആശയത്തിലേക്ക് സെലന്‍സ്‌കിയുമെത്തി. എങ്കിലും ഇക്കാര്യത്തില്‍, യൂറോപ്യന്‍ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ഉണ്ടായിട്ടില്ല.



#Daily
Leave a comment