TMJ
searchnav-menu
post-thumbnail

TMJ Daily

റഷ്യ-യുക്രെയ്ന്‍ യുദ്ധം അടുത്തൊന്നും അവസാനിക്കില്ല: യുഎസ് വൈസ് പ്രസിഡന്റ്

02 May 2025   |   1 min Read
TMJ News Desk

ഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അടുത്ത കാലത്തൊന്നും അവസാനിക്കില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി നടക്കുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ഒരു സമവായം കണ്ടെത്താന്‍ റഷ്യയേയും യുക്രെയ്‌നേയും എങ്ങനെ സഹായിക്കുമെന്നതാണ് യുഎസ് ഭരണകൂടം നേരിടുന്ന ചോദ്യമെന്ന് വാന്‍സ് പറഞ്ഞു.

എങ്കിലും ഒരു കരാറിലെത്തുമെന്നും ഈ ക്രൂരമായ സംഘര്‍ഷം അവസാനിക്കുമെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു.

യുക്രെയ്‌നുമായി ധാതു വിഭവങ്ങളുടെ ലാഭം പങ്കിടുന്ന കരാര്‍ യുഎസ് ഒപ്പുവച്ചതിന് പിന്നാലെയാണ് വാന്‍സിന്റെ പ്രസ്താവന വന്നത്. ഭാവിയില്‍ യുഎസ് യുക്രെയ്‌നിനെ സഹായിക്കുന്നതിന് പകരമായി ധാതുവിഭവങ്ങളില്‍ നിന്നുള്ള ലാഭത്തിന്റെ പങ്ക് നല്‍കണമെന്നാണ് കരാര്‍.

ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വാന്‍സ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു ഒത്തുതീര്‍പ്പില്‍ എത്തുന്നതിനായി 2014ല്‍ റഷ്യ അധിനിവേശം നടത്തിയ ക്രിമിയയുടെ മേലുള്ള അവകാശവാദം യുക്രെയ്ന്‍ ഉപേക്ഷിക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

താന്‍ അധികാരത്തിലെത്തുമ്പോള്‍ എത്രയും വേഗം യുദ്ധം അവസാനിപ്പിക്കും എന്നായിരുന്നു ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം.








#Daily
Leave a comment