
റഷ്യ-അമേരിക്ക ചർച്ച നാളെ റിയാദിൽ
യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള റഷ്യ-അമേരിക്ക ചർച്ച നാളെ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ നടക്കും. റഷ്യൻ മാധ്യമമായ Kommersant ആണ് ചർച്ചയുടെ തീയതി അറിയിച്ചത്.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്ക് റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ്, അമേരിക്കൻ പ്രസിഡന്റിന്റെ മിഡിൽ ഈസ്റ്റ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവർ അമേരിക്കൻ പക്ഷത്ത് നിന്നും ചർച്ചയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവറോവിന്റെ നേതൃത്വത്തിലുള്ള സംഘമാകും റഷ്യയെ പ്രതിനിധീകരിക്കുക എന്ന് കരുതപ്പെടുന്നു.
റഷ്യൻ പ്രസിഡന്റ് വൊളൊഡിമിർ പുടിനും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈ മാസം അവസാനത്തോടെ സൗദി അറേബ്യയിൽ കൂടിക്കാഴ്ച നടത്തുമെന്ന് വാർത്ത ഏജൻസിയായ ബ്ലൂംബെർഗ് ഒരു റിപ്പോർട്ടിൽ പറഞ്ഞു. സൗദി അറേബ്യയിൽ വച്ച് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ചക്ക് സാധ്യതയുണ്ടെന്ന് ട്രംപും അറിയിച്ചിട്ടുണ്ട്.