TMJ
searchnav-menu
post-thumbnail

TMJ Daily

യുക്രെയ്‌ൻ തലസ്ഥാനത്ത് റഷ്യൻ ആക്രമണം 

29 Nov 2025   |   1 min Read
TMJ News Desk

യുക്രെയ്‌ൻ തലസ്ഥാനമായ കീവ് നഗരത്തിൽ റഷ്യൻ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. സ്ഫോടനത്തിൽ ഡ്രോൺ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചുണ്ടായ തീപിടുത്തമാണ് അപകടത്തിന് കാരണമായത്. 

3 ദശലക്ഷം ആളുകൾ താമസിക്കുന്ന ആറ് സ്ഥലങ്ങളിൽ ആക്രമണങ്ങൾ നടന്നതായും നഗരത്തിലെ കെട്ടിടങ്ങളും മറ്റ് വാസസ്ഥലങ്ങളും തകർന്നതായി കീവിന്റെ സൈനിക ഭരണ മേധാവി തൈമൂർ തകച്ചെങ്കോ പറഞ്ഞു. നാല് ദിവസത്തിനിടെ യുക്രെയ്‌ൻ തലസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ ചൊവ്വാഴ്ച ഉണ്ടായ റഷ്യൻ ഡ്രോണുകളുടെയും മിസൈലുകളുടെയും ആക്രമണത്തിൽ ഏഴ് പേർ മരിച്ചിരുന്നു.


#Daily
Leave a comment