TMJ
searchnav-menu
post-thumbnail

TMJ Daily

യുക്രൈൻ വഴി യൂറോപ്പിലേക്കുള്ള റഷ്യന്‍ വാതകവിതരണം അവസാനിപ്പിക്കുന്നു

01 Jan 2025   |   2 min Read
TMJ News Desk

ഷ്യ യുക്രൈനിലൂടെ യൂറോപ്യന്‍ യൂണിയനിലേക്ക് വാതകം കയറ്റി അയക്കുന്നതിന് അവസാനമാകുന്നു. യുക്രൈനിന്റെ വാതക ട്രാന്‍സിറ്റ് ഓപ്പറേറ്ററായ നാഫ്‌റ്റോഗ്യാസും റഷ്യയുടെ ഗ്യാസ്‌പ്രോമും തമ്മിലുള്ള കരാര്‍ ബുധനാഴ്ച്ച അവസാനിക്കുന്നത് മൂലമാണിത്.

തങ്ങളുടെ ചോരയുടെമേല്‍ അധികമായി ബില്ല്യണുകള്‍ നേടുന്നതിന് റഷ്യയെ അനുവദിക്കില്ലെന്ന് യുക്രൈൻ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു. ഈ സാഹചര്യം നേരിടുന്നതിന് ഒരുങ്ങുന്നതിനായി യൂറോപ്യന്‍ യൂണിയന് ഒരു വര്‍ഷം യുക്രൈൻ നല്‍കിയിരുന്നു.

യുക്രൈനിലൂടെ റഷ്യന്‍ വാതകം ലഭിക്കുന്നത് അവസാനിക്കുന്നതിനെ നേരിടാനുള്ള അവശ്യമായ ശേഷി ഇയുവിന്റെ വാതക സംവിധാനത്തിന് ഉണ്ടെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പറഞ്ഞു.

കരിങ്കടലിലൂടെയുള്ള തുര്‍ക്ക്‌സ്ട്രീം പൈപ്പ്‌ലൈനിലൂടെ ഹങ്കറിയിലേക്കും തുര്‍ക്കിയിലേക്കും സെര്‍ബിയയിലേക്കും വാതകം അയക്കാന്‍ റഷ്യയ്ക്ക് സാധിക്കും.

2022-ല്‍ റഷ്യ യുക്രൈൻ ആക്രമിച്ചത് മുതല്‍ റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതി ഇയു ഗണ്യമായി കുറച്ചിരുന്നു. എങ്കിലും കിഴക്ക് ഭാഗത്തുള്ള ഏതാനും രാജ്യങ്ങള്‍ ഇപ്പോഴും റഷ്യന്‍ വാതകത്തെ ആശ്രയിക്കുന്നു. ഇതിലൂടെ റഷ്യയ്ക്ക് പ്രതിവര്‍ഷം ഏകദേശം അഞ്ച് ബില്ല്യണ്‍ യൂറോ ലഭിക്കുന്നുണ്ട്.

2021-ല്‍ യൂറോപ്യന്‍ യൂണിയന്റെ വാതക ഇറക്കുമതിയുടെ 40% വും റഷ്യന്‍ വാതകം ആയിരുന്നു. എന്നാല്‍, 2023-ല്‍ അത് 10%-ത്തില്‍ താഴെയായി കുറച്ചു. എങ്കിലു സ്ലോവാക്യയും ഓസ്ട്രിയയും അടക്കമുള്ള അനവധി ഇയു രാജ്യങ്ങള്‍ക്ക് റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയെ കാര്യമായി ആശ്രയിക്കേണ്ടി വരുന്നുണ്ട്.

വാതക സ്രോതസ്സുകളെ വൈവിദ്ധ്യവല്‍ക്കരിച്ചതും വാതക ശേഖരം വര്‍ദ്ധിപ്പിച്ചതും കാരണം വിതരണ തടസ്സം ഉണ്ടാകില്ലെന്ന് ഓസ്ട്രിയ പറയുന്നു.

എന്നാല്‍, വാതകം കടത്തി വിടുന്നതിനുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്ന യുക്രൈനിന്റെ തീരുമാനം സ്ലോവാക്യയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞു. യൂറോപ്പിലേക്കുള്ള റഷ്യന്‍ വാതകത്തിന്റെ മുഖ്യ പ്രവേശന കവാടമാണ് സ്ലോവാക്യ. ഓസ്ട്രിയ, ഹങ്കറി, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കുള്ള വാതകം കടത്തിവിടുന്നതിനുള്ള ഫീസ് സ്ലോവാക്യയ്ക്ക് ലഭിക്കുന്നുണ്ട്.

യുക്രൈനിന് വൈദ്യുതി നല്‍കുന്നത് അവസാനിപ്പിക്കുമെന്ന് സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫികോ കഴിഞ്ഞ വെള്ളിയാഴ്ച്ച പറഞ്ഞിരുന്നു. കൂടാതെ, അദ്ദേഹം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ചര്‍ച്ച നടത്തുന്നതിനായി മോസ്‌കോയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു.

ഇതിനെ സെലന്‍സ്‌കി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. യുദ്ധത്തിന് ഫണ്ട് ചെയ്യാനും യുക്രൈനിനെ ദുര്‍ബലപ്പെടുത്താനും പുടിനെ ഫികോ സഹായിക്കുന്നുവെന്ന് സെലന്‍സ്‌കി വിമര്‍ശിച്ചു.

റഷ്യ യുക്രൈനിന്റെ വൈദ്യുത നിലയങ്ങളെ പതിവായി ആക്രമിക്കുന്നത് കാരണം യുക്രൈൻനിന് വൈദ്യുതിക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. സ്ലോവാക്യ വൈദ്യുതി കയറ്റുമതി ചെയ്യുന്നത് അവസാനിപ്പിച്ചാല്‍ സഹായിക്കാമെന്ന് പോളണ്ട് കീവിനെ അറിയിച്ചിട്ടുണ്ട്.

വാതകം കടത്തി വിടുന്നത് അവസാനിപ്പിക്കുന്നത് യൂറോപ്പിന്റെ ഭാഗമല്ലാത്ത മോള്‍ഡോവയെ ഗൗരവമായി ബാധിക്കും. മോള്‍ഡോവയില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത് വാതകം ഉപയോഗിച്ചാണ്. ഡിസംബര്‍ പകുതി മുതല്‍ മോള്‍ഡോവയില്‍ വൈദ്യുത അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണ്.




#Daily
Leave a comment