TMJ
searchnav-menu
post-thumbnail

TMJ Daily

കാര്‍ ബോംബാക്രമണത്തില്‍ റഷ്യന്‍ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു

26 Apr 2025   |   1 min Read
TMJ News Desk

ഷ്യന്‍ തലസ്ഥാനത്തിന് കിഴക്ക് ഭാഗത്തെ നഗരമായ ബലാഷികയില്‍ നടന്ന കാര്‍ബോംബാക്രമണത്തില്‍ ഒരു മുതിര്‍ന്ന റഷ്യന്‍ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ലെഫ്റ്റനന്റ് ജനറല്‍ യാരോസ്ലാവ് മോസ്‌കാലിക് ആണ് കൊല്ലപ്പെട്ടതെന്ന് റഷ്യ സ്ഥിരീകരിച്ചു.

റഷ്യന്‍ സൈന്യത്തിന്റെ ജനറല്‍ സ്റ്റാഫിലെ മുഖ്യ ഓപ്പറേഷണല്‍ വകുപ്പിന്റെ  ഉപ തലവനാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ കാറില്‍ സ്ഥാപിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് അന്ത്യമുണ്ടായത്.
യുക്രെയ്‌നാണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യ ആരോപിച്ചു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫ് പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ചര്‍ച്ചകള്‍ക്കായി റഷ്യയില്‍ എത്തിയപ്പോഴാണ് യാരോസ്ലാവിനെതിരായ ആക്രമണം ഉണ്ടായത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17ന് യുക്രെയ്ന്‍ സ്‌കൂട്ടര്‍ ബോംബാക്രമണത്തില്‍ ലഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിരില്ലോവിനെ വധിച്ചിരുന്നു. അദ്ദേഹത്തിന്റെ ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇലക്ട്രിക് സ്‌കൂട്ടറില്‍ സ്ഥാപിച്ച ബോബ് പൊട്ടിത്തെറിച്ചാണ് ഇഗോര്‍ കൊല്ലപ്പെട്ടത്.






#Daily
Leave a comment