
കുര്‍സ്‌ക് തിരിച്ചുപിടിക്കാന്‍ റഷ്യന്‍ സൈനികര്‍ എത്തിയത് വാതക പൈപ്പ് ലൈനിലൂടെ
യുക്രെയ്ന്‍ സൈനികര്‍ റഷ്യയില്‍ കൈയേറിയ കുര്‍സ്‌ക് പ്രദേശം തിരിച്ചുപിടിക്കാന്‍ റഷ്യന്‍ സൈനികര്‍ എത്തിയത് മൈലുകളോളം വാതക പൈപ്പ് ലൈനിലൂടെ ഇഴഞ്ഞാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം. നേരത്തെ ഇക്കാര്യം റഷ്യന്‍ ബ്ലോഗര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഏഴ് മാസം മുമ്പാണ് യുക്രെയ്ന്‍ കുര്‍സ്‌ക് പ്രദേശം കീഴടക്കിയത്. ഇവിടെയുള്ള യുക്രെയ്ന്‍ സൈനികരെ ഞെട്ടിച്ചുക്കൊണ്ടാണ് റഷ്യന്‍ സൈന്യം പൈപ്പ്‌ലൈനിലൂടെ എത്തിയത്. ഇവര്‍ യുക്രെയ്ന്‍ സൈന്യത്തെ വളയുകയും ചെയ്തിരുന്നു. യുക്രെയ്ന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ പിന്‍മാറിപ്പോകുക മാത്രമേ വഴിയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സമാധാന ചര്‍ച്ചകളില്‍ യുക്രെയ്‌നിന് മേല്‍ക്കൈ ലഭിക്കുന്നതിനാണ് കുര്‍സ്‌ക് പ്രദേശം അവര്‍ കീഴടക്കിവച്ചിരുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിന് ഇടയിലാണ് റഷ്യ കുര്‍സ്‌കിനെ തിരിച്ചു പിടിച്ചത്.
കുര്‍സ്‌ക് മേഖലയിലെ മൂന്ന് വാസകേന്ദ്രങ്ങള്‍ കൂടി റഷ്യ പൂര്‍ണമായും പിടിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യുക്രെയ്ന്‍ സൈന്യം 1,300 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശമാണ് കീഴടക്കിയിരുന്നത്. യുക്രെയ്‌നുമായി ഇടഞ്ഞു നില്‍ക്കുന്ന യുഎസ് സൈനിക ഇന്റലിജന്‍സ് വിവരങ്ങള്‍ നല്‍കുന്നത് അവസാനിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി റഷ്യ ഈ പ്രദേശം തിരിച്ചുപിടിക്കാന്‍ ശ്രമം നടത്തുകയായിരുന്നു.