TMJ
searchnav-menu
post-thumbnail

TMJ Daily

എസ് സതീഷ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

20 Apr 2025   |   1 min Read
TMJ News Desk

സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു. മുൻ ഡിവൈഎഫ്ഐ സംസ്ഥാന അദ്ധ്യക്ഷൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ സതീഷ് പ്രവർത്തിച്ചിട്ടുണ്ട്. പന്ത്രണ്ടംഗ ജില്ലാ സെക്രട്ടറിയറ്റിൽ ഇത്തവണ രണ്ട് പുതുമുഖങ്ങളുമുണ്ട്. ഷാജി മുഹമ്മദ്, കെ എസ് അരുൺ കുമാർ എന്നിവരാണ് ജില്ലാ സെക്രട്ടറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങൾ.

‘എല്ലാ വിഭാഗത്തിലുള്ള ആൾക്കാരെയും ഉൾക്കൊണ്ടാണ് പാർട്ട് മുന്നോട്ട് പോവുന്നത്. എറണാകുളം പാർട്ടി കൈവരിച്ച ഐക്യത്തെക്കുറിച്ചാണ് ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്ന ജില്ലാ സമ്മേളനത്തിൽ എടുത്ത് പറഞ്ഞത്. പാർട്ടിയുടെ ഐക്യത്തെ ശക്തിപ്പെടുത്തി, കൂടുതൽ ജനകീയ ബന്ധങ്ങളുണ്ടാക്കി, അത് പാർട്ടിക്കനുകൂലമാവുന്ന രീതിയിലേക്കുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്,’ എസ് സതീഷ് പറഞ്ഞു.





#Daily
Leave a comment