TMJ
searchnav-menu
post-thumbnail

TMJ Daily

ശബരിമല വിമാനത്താവളം: ഭൂമിയേറ്റെടുക്കാന്‍ അനുമതി നല്‍കി

13 Apr 2025   |   1 min Read
TMJ News Desk

രുമേലിയില്‍ ശബരിമല ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മിക്കുന്നതിനായി ഭൂമിയേറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. ഇത് രണ്ടാം തവണയാണ് ഭൂമിയേറ്റെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

വിമാനത്താവളത്തിനായി എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 2,570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതില്‍ 2,263 ഏക്കര്‍ ഭൂമി ചെറുവള്ളി എസ്‌റ്റേറ്റിന്റേതാണ്. കെപി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചുമായി ബന്ധമുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൈവശമുള്ള ഭൂമിയാണിത്. എസ്റ്റേറ്റിന് പുറത്ത് 307 ഏക്കറും ഏറ്റെടുക്കും.

ഭൂമിയേറ്റെടുക്കല്‍ പ്രവൃത്തിക്ക് സമാന്തരമായി വിമാനത്താവളത്തിന്റെ വിശദമായ പദ്ധതി രേഖയും (ഡിപിആര്‍) തയ്യാറാക്കും. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) ഇതിനായി എസ്ടിയുപി കണ്‍സള്‍ട്ടന്റ്‌സിനെ ചുമതലപ്പെടുത്തി. ഡിപിആര്‍ പൂര്‍ത്തിയായശേഷം അത് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് അയക്കും.

2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരമാണ് വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കുന്നത്. സാമൂഹിക ആഘാതം വിലയിരുത്തന്ന റിപ്പോര്‍ട്ട് പരിഗണിച്ചശേഷമാണ് ഭൂമിയേറ്റെടുക്കുന്നതിനുള്ള ഉത്തരവ് ഇറങ്ങിയത്.

അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റേയും പദ്ധതിക്കായി ഭൂമി വിട്ടുനല്‍കേണ്ടവരുടേയും എതിര്‍പ്പിനെ തുടര്‍ന്നാണ് മുമ്പ് ഭൂമിയേറ്റെടുക്കല്‍ ശ്രമം പരാജയപ്പെട്ടത്.



#Daily
Leave a comment