TMJ
searchnav-menu
post-thumbnail

TMJ Daily

ഗോധ്ര തീവെപ്പിൽ ബിജെപിയെ പിന്തുണക്കുന്ന "സബർമതി റിപ്പോർട്ട്‌" പാർലമെന്റ് ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ച് സർക്കാർ

03 Dec 2024   |   1 min Read
TMJ News Desk

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡി​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ട​ക്കം കേ​ന്ദ്ര മ​ന്ത്രി​മാ​ർ​ക്കു​മാ​യി പാ​ർ​ല​മെ​ന്റ് വ​ള​പ്പി​ൽ ‘സ​ബ​ർ​മ​തി റി​പ്പോ​ർ​ട്ട്' സിനിമയുടെ​ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം ന​ട​ത്തി. പാ​ർ​ല​മെ​ന്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ​തി​ങ്ക​ളാ​ഴ്ച പാ​ർ​ല​​മെ​ന്റി​ന്റെ ഇ​രു​സ​ഭ​ക​ളും പി​രി​ഞ്ഞ ശേ​ഷം വൈകിട്ടോടെ ആയിരുന്നു  ചിത്രത്തിന്റെ പ്രദർശനം നടത്തിയത്.

2002 ലെ ഗുജറാത്ത് വംശഹത്യക്ക് തുടക്കമിട്ട ഗോധ്ര സബർമതി ട്രെയിൻ തീവെപ്പിൽ ബിജെപി നിലപാടിനെ പിന്തുണക്കുന്നതാണ് സിനിമ. നേരത്തെ സിനിമയെ പ്രശംസിച്ച് മോദിയും അമിത് ഷായും അടക്കമുള്ള ബിജെപി നേതാക്കൾ രംഗത്തുവന്നിരുന്നു. ധീരജ് സർണ സംവിധാനം ചെയ്‌ത സിനിമയിൽ ബോളിവുഡ് താരം വിക്രാന്ത് മാസിയാണ് നായകൻ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിനിമ പുറത്തിറങ്ങിയത്. റാഷി ഖന്ന, റിധി ഡോഗ്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

2002ൽ നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് ഗോധ്ര ട്രെയിൻ തീവെപ്പുണ്ടാകുന്നത്. അയോധ്യയിൽനിന്ന് മടങ്ങുകയായിരുന്ന 50ലധികം കർസേവകരാണ് കൊല്ലപ്പെട്ടത്. മുസ്‌ലിം ജനക്കൂട്ടമാണ് തീ വെച്ചതെന്നായിരുന്നു ഗുജറാത്ത് പൊലീസിന്റെ ആരോപണം. എന്നാൽ,  അപകടം ആണെന്ന് കണ്ടെത്തിയിരുന്നു. യുപിഎ സർക്കാർ നിയോഗിച്ച അന്വേഷണസമിതി അപകടമാണെന്ന വാദത്തെയാണ് പിന്തുണച്ചത്. ചിത്ര പ്രദർശനത്തിന് ശേഷം ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു.



#Daily
Leave a comment