TMJ
searchnav-menu
post-thumbnail

TMJ Daily

സെയ്ഫ് അലി ഖാന്‍ ആക്രമണ കേസ്: ഒരാള്‍ കസ്റ്റഡിയില്‍

17 Jan 2025   |   1 min Read
TMJ News Desk

മുംബൈയിലെ ബാന്ദ്രയിലെ വീട്ടില്‍ വച്ച് ബോളിവുഡ് താരം സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തില്‍ ബാന്ദ്ര പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തുവെന്ന് വാര്‍ത്താ ഏജന്‍സികളായ എഎന്‍ഐയും പിടിഐയും റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസ് സ്റ്റേഷനിലേക്ക് ഒരാളെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും ഏജന്‍സികള്‍ പുറത്തുവിട്ടു.

മുഖ്യപ്രതിയെയാണോ പൊലീസ് പിടികൂടിയതെന്ന് ഇനിയും വ്യക്തമല്ല. എന്നാല്‍, ഇതുവരേയും കേസുമായി ബന്ധപ്പെട്ട് ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറയുന്നു.

ഇന്നലെ പുലര്‍ച്ചെ 2.30 ഓടെയാണ് മോഷ്ടാവെന്ന് സംശയിക്കുന്ന ആള്‍ ഖാനെ ആക്രമിച്ചത്. ബാന്ദ്രയിലെ സത്ഗുരു ശരണ്‍ കെട്ടിടത്തില്‍ 12ാം നിലയില്‍ വസിക്കുന്ന ഖാന് ആറ് കുത്തേറ്റിരുന്നു. ലീലാവതി ആശുപത്രിയില്‍ ഖാനെ അടിയന്തരമായി രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കി. ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നു.

ഇന്നലെ അക്രമിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇയാളുടെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. അക്രമിയുടെ കൈയില്‍ തടിയും നീളമേറിയ ഹെക്‌സാ ബ്ലേഡും ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.

ഖാന്റെ മകന്‍ ജെയുടെ നാനിയുടെ മൊഴി അനുസരിച്ച് അക്രമി ഒരു കോടി രൂപ ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.






#Daily
Leave a comment