
തായ്‌ലൻഡിൽ സ്വവര്‍ഗ വിവാഹത്തിന് നിയമാനുമതി, ജനുവരി മുതല്‍ പ്രാബല്യത്തില്‍
സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കുന്ന തായ്‌ലൻഡിലെ സുപ്രധാന വിവാഹ സമത്വ ബില്ലിന് നിയമാനുമതി. തായ്‌ലന്‍ഡ് രാജാവ് വജിറലങ് കോണ്‍ അംഗീകരിച്ചതിന് ശേഷം ഈ നിയമം റോയല്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ഇത് 120 ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും. അടുത്ത വര്‍ഷം ജനുവരി മുതല്‍ സ്വവര്‍ഗ ദമ്പതികള്‍ക്ക് അവരുടെ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. തായ്വാനും നേപ്പാളിനും ശേഷം സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കുന്ന ഏഷ്യയിലെ മൂന്നാമത്തെ രാജ്യമാണ് തായ്‌ലന്‍ഡ്.
എല്ലാ ലിംഗത്തില്‍പ്പെട്ട വിവാഹ പങ്കാളികള്‍ക്ക് നിയമപരവും സാമ്പത്തികവും വൈദ്യപരവുമായ പൂര്‍ണ്ണമായ അവകാശങ്ങള്‍ അനുവദിക്കുന്ന ബില്‍, ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ യഥാക്രമം ജനപ്രതിനിധി സഭയിലൂടെയും സെനറ്റിലൂടെയും കടന്നുപോയിരുന്നു.
Love Wins എന്ന ഹാഷ്ടാഗോടെ ''എല്ലാവരുടെയും സ്‌നേഹത്തിന് അഭിനന്ദനങ്ങള്‍,'' എന്ന് പ്രധാനമന്ത്രി പെറ്റോങ്താര്‍ണ്‍ ഷിനവത്ര എക്സിലൂടെ പ്രതികരിച്ചു .സ്വീകാര്യതയ്ക്കും ഉള്‍പ്പെടുത്തലിനും പ്രശസ്തി നേടിയ തായ്‌ലൻഡിൽ വിവാഹ സമത്വ നിയമം പാസാക്കാന്‍ ദശാബ്ദങ്ങളോളം പോരാട്ടം വേണ്ടി വന്നു. തായ് സമൂഹം വലിയതോതില്‍ യാഥാസ്ഥിതിക മൂല്യങ്ങള്‍ വച്ചു പുലര്‍ത്തുന്നവരായത് കൊണ്ട് തങ്ങള്‍ ദൈനംദിന ജീവിതത്തില്‍ വിവേചനം നേരിടുന്നുണ്ടെന്ന് LGBTQ+ കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ പറയുന്നു
ചരിത്രപരമായി യാഥാസ്ഥിതികരായ ഗവണ്‍മെന്റും സര്‍ക്കാര്‍ സംവിധാനങ്ങളുമാണ് തായ്ലാന്‍ഡിലേത്, അതു കൊണ്ട് തന്നെ നിയമനിര്‍മ്മാതാക്കളെയും സിവില്‍ ഉദ്യോഗസ്ഥരെയും ഇത്തരമൊരു മാറ്റം അംഗീകരിക്കാന്‍ പ്രേരിപ്പിക്കുന്നത് ബുദ്ധിമുട്ടായിരുന്നു.നിയമം പ്രാബല്യത്തില്‍ വരുന്ന മുറയ്ക്ക് സ്വവര്‍ഗ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുമെന്ന് ബാങ്കോക്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ സനോന്‍ വാങ്സ്രാങ്ബൂണ്‍, കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
രാജ്യത്തിന്റെ സിവില്‍, കൊമേഴ്സ്യല്‍ കോഡ് 'പുരുഷന്മാരും സ്ത്രീകളും' പോലുള്ള ലിംഗ-നിര്‍വചനങ്ങള്‍ക്ക് പകരം 'വ്യക്തിഗത' പോലുള്ള ലിംഗ-നിഷ്പക്ഷ പദങ്ങള്‍ ഉപയോഗിച്ച് ഭേദഗതി ചെയ്തു കൊണ്ട് നിയമനിര്‍മ്മാണം നടത്തും.ഫ്യൂ തായ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു വിവാഹ സമത്വം നിയമം നടപ്പിലാക്കുക എന്നത്. ബാങ്കോക്കിലെ ഏറ്റവും തിരക്കേറിയ വാണിജ്യ ജില്ലകളിലൊന്നില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുപ്പിച്ച് കൊണ്ട് ജൂണില്‍ ബാങ്കോക്ക് വാര്‍ഷിക പ്രൈഡ് പരേഡ് സംഘടിച്ചിരുന്നു.
നിയമം പ്രാബല്യത്തില്‍ വരുന്ന ആദ്യ ദിവസം തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ക്കായി സമൂഹവിവാഹം സംഘടിപ്പിക്കുമെന്ന് ബാങ്കോക്ക് പ്രൈഡിന്റെ സംഘാടകര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു