
സാംസങ് എസ്25 എഡ്ജ് അവതരിപ്പിച്ചു
പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ആപ്പിളുമായുള്ള മത്സരത്തില്‍ മുന്നിലെത്തുക എന്ന ലക്ഷ്യവുമായി സാംസങ് എഐ സവിശേഷതകളോടെയുള്ള ഏറ്റവും കനം കുറഞ്ഞ ഫോണായ എസ്25 എഡ്ജ് അവതരിപ്പിച്ചു. പോര്‍ട്ടബിള്‍ സ്മാര്‍ട്ട് ഫോണുകള്‍ക്കായുള്ള യുവാക്കള്‍ക്കിടയില്‍നിന്നുള്ള ഡിമാന്‍ഡ് കൂടുന്നത് കാരണമാണ് എസ്25 എഡ്ജ് അവതരിപ്പിച്ചത്.
പെര്‍ഫോമന്‍സില്‍ വിട്ടുവീഴ്ച്ചയില്ലാത്ത കനം കുറഞ്ഞ ഫോണുകളെന്ന ആവശ്യം ഉപയോക്താക്കളില്‍നിന്നും ഉയരുന്നുണ്ട്.
ദക്ഷിണ കൊറിയയില്‍ എസ്25 എഡ്ജ് മെയ് 23ന് വില്‍പനയ്‌ക്കെത്തും. യുഎസില്‍ മെയ് 30നും എത്തുമെന്ന് സാംസങ് പറഞ്ഞു. തുടര്‍ന്ന് ചൈന, യൂറോപ്പും അടക്കം 30 രാജ്യങ്ങളിലും വിപണിയില്‍ ലഭ്യമാക്കും.
6.7 ഇഞ്ച് സ്‌ക്രീനും 5.8 മില്ലിമീറ്റര്‍ കനവുമുള്ള എസ്25 എഡ്ജിന്റെ അടിസ്ഥാന മോഡലിന് 1,099 ഡോളറാണ് വില.
ക്യാമറ ഉപയോഗിച്ചും ചോദ്യങ്ങൾ ഉന്നയിച്ചും ഈ ഫോണുമായി ഉടമയ്ക്ക് തൽസമയം സംവദിക്കാൻ സാധിക്കുന്ന തരത്തിലുള്ള എഐ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ ഫോണ്‍ എവിടെയാണ് നിര്‍മ്മിക്കുന്നത് എന്ന് പുറത്തുവിട്ടിട്ടില്ല.


