TMJ
searchnav-menu
post-thumbnail

TMJ Daily

സച്ചിൻ ടെണ്ടുൽക്കർ കുടുംബത്തിൽ എത്തുന്ന സാനിയ ചന്ദോക്  

14 Aug 2025   |   1 min Read
TMJ News Desk

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറും മുംബൈയിലെ ഒരു പ്രമുഖ ബിസിനസ് കുടുംബത്തിലെ അംഗമായ സാനിയ ചന്ദോക്കുമായുള്ള വിവാഹനിശ്ചയം നടന്നു. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ മുംബൈയിൽ ആയിരിന്നു ചടങ്ങ്.

പെറ്റ് ബിസിനസ് സംരംഭക:  

ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ വ്യവസായങ്ങളിൽ അറിയപ്പെടുന്ന മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളാണ് സാനിയ ചന്ദോക്ക്. മുംബൈയിലെ ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൻ്റെ ഉടമകളാണ് ഘായി കുടുംബം. ജനപ്രിയ ഐസ്ക്രീം ബ്രാൻഡായ ബ്രൂക്ലിൻ ക്രീമറിയും അവർക്കുണ്ട്. കുടുംബ പാരമ്പര്യം കൊണ്ട് മാത്രമല്ല, സ്വന്തം സംരംഭക പാതയും സാനിയക്കുണ്ട്.  

മുംബൈ ആസ്ഥാനമായി വളർത്തുമൃഗ സംരക്ഷണത്തിനും പരിചരണത്തിനുമുള്ള ബിസിനസ്സായ മിസ്റ്റർ പാവ്സ് പെറ്റ് സ്പാ & സ്റ്റോർ എൽഎൽപിയിൽ അവർ ഒരു പങ്കാളിയും ഡയറക്ടറുമാണ്. ഇൻസ്റ്റാഗ്രാമിൽ, അർജുനും സഹോദരി സാറ ടെണ്ടുൽക്കറും ഉൾപ്പെടെ ഏകദേശം 805 ഫോളോവേഴ്‌സുള്ള ഒരു പ്രൊഫൈൽ അവർക്കുണ്ട്.

25 കാരനായ അർജുൻ ടെണ്ടുൽക്കർ തൻ്റെ ക്രിക്കറ്റ് ജീവിതം ഇപ്പോഴും കരുപ്പിടിപ്പിക്കുകയാണ്.  

ഇടംകൈയ്യൻ മീഡിയം പേസറായി ഗോവക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നു. രഞ്ജിയിലെ  അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയിരിന്നു. ഐപിഎല്ലിൽ, അർജുൻ മുംബൈ ഇന്ത്യൻസിനെ പ്രതിനിധീകരിക്കുന്നു . 2025ലെ ഐപിഎൽ മെഗാ ലേലത്തിൽ മുംബൈ ഇന്ത്യൻസുമായി 30 ലക്ഷം രൂപയ്ക്ക് കരാറിലേർപ്പെട്ടെങ്കിലും, ഈ സീസണിൽ അദ്ദേഹം മത്സരങ്ങളിൽ പങ്കെടുത്തില്ല.


#Daily
Leave a comment