TMJ
searchnav-menu
post-thumbnail

TMJ Daily

ഐപിഎല്‍ കുറഞ്ഞ ഓവര്‍ നിരക്ക്; സഞ്ജുവിന് കനത്ത പിഴ

10 Apr 2025   |   1 min Read
TMJ News Desk

ഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ നടന്ന ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന് കനത്ത പിഴ. 24 ലക്ഷം രൂപ സഞ്ജു പിഴയായി അടയ്ക്കണം.

മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് 58 റണ്‍സിന് വിജയിച്ചിരുന്നു. 218 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സ് 19.2 ഓവറില്‍ 159 റണ്‍സിന് പുറത്തായി.

ഈ സീസണില്‍ രണ്ടാം തവണയാണ് കുറഞ്ഞ ഓവര്‍ നിരക്കിന് രാജസ്ഥാന്‍ റോയല്‍സിന് പിഴ ലഭിക്കുന്നത്. അതിനാലാണ് ഐപിഎല്‍ നിയമാവലിയിലെ അനുച്ഛേദം 2.22 അനുസരിച്ച് സഞ്ജുവിന് 24 ലക്ഷം രൂപ പിഴ ചുമത്തിയത്.

ഇംപാക്ട് താരം അടക്കം മറ്റ് താരങ്ങള്‍ക്കും ഫൈന്‍ ഉണ്ട്. ആറ് ലക്ഷം രൂപ അല്ലെങ്കില്‍ അവരുടെ മാച്ച് ഫീസിന്റെ 25 ശതമാനമാണ് പിഴ. ഇതില്‍ ഏതാണോ ചെറുത് അത് നല്‍കിയാല്‍ മതിയെന്ന് ഐപിഎല്ലിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഈ സീസണില്‍ ഇതുവരെ ഗുജറാത്ത് ടൈറ്റന്‍സ് അഞ്ച് മത്സരങ്ങളില്‍ നാലെണ്ണത്തില്‍ വിജയിക്കുകയും ഒരെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, അഞ്ച് മത്സരങ്ങളില്‍ രണ്ട് വിജയങ്ങള്‍ മാത്രമാണ് രാജസ്ഥാന്‍ റോയല്‍സിനുള്ളത്.







 

#Daily
Leave a comment