TMJ
searchnav-menu
post-thumbnail

TMJ Daily

സഞ്ജു സാംസണ്‍ വിവാദം: ശ്രീശാന്തിന് 3 വര്‍ഷത്തെ വിലക്ക്

02 May 2025   |   1 min Read
TMJ News Desk

ഞ്ജു സാംസനെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ (കെസിഎ) പ്രസ്താവന നടത്തിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കാന്‍ കെസിഎ തീരുമാനിച്ചു. സഞ്ജുവിന്റെ പിതാവ് സാംസണ്‍ വിശ്വനാഥിനെതിരെ കേസ് നല്‍കാനും തീരുമാനിച്ചു.

ശ്രീശാന്ത് സത്യവിരുദ്ധമായതും അപമാനകരവുമായതുമായ പ്രസ്താവന നടത്തിയെന്ന് കെസിഎ പറഞ്ഞു. അതിനാല്‍ 'മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചു,' എന്ന് കെസിഎ പ്രസ്താവനയില്‍ അറിയിച്ചു.

ഏപ്രില്‍ 30ന് എറണാകുളത്തു ചേര്‍ന്ന   കേരള ക്രിക്കറ്റ് അസോസിയേഷന്റെ  പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനമെടുത്തതെന്നും പ്രസ്താവനയില്‍ പറയുന്നു.

നിലവില്‍ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമായ കൊല്ലം ഏരീസിന്റെ സഹ ഉടമയാണ് ശ്രീശാന്ത്. വിവാദമായ പരാമര്‍ശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രാഞ്ചൈസി ടീമുകളായ കൊല്ലം ഏരീസ് , ആലപ്പി ടീം ലീഡ് കൊണ്ടെന്റെര്‍ സായി കൃഷ്ണന്‍ , ആലപ്പി റിപ്പിള്‍സ് എന്നിവര്‍ക്കെതിരെയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

ഫ്രാഞ്ചൈസി ടീമുകള്‍ നോട്ടീസിന് തൃപ്തികാരമായ മറുപടി നല്‍കിയതുകൊണ്ട് തന്നെ അവര്‍ക്കെതിരെ തുടര്‍നടപടികള്‍ തുടരേണ്ടതില്ല എന്നും  ടീം മാനേജ്‌മെന്റില്‍ അംഗങ്ങളെ ഉള്‍പെടുത്തുമ്പോള്‍  ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്കാനും തീരുമാനിച്ചുവെന്നും കെസിഎ അറിയിച്ചു.

കൂടാതെ സഞ്ജു സാംസന്റെ പേരില്‍  അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച പിതാവ് സാംസണ്‍ വിശ്വനാഥ്, റെജി ലൂക്കോസ് , 24x 7 ചാനല്‍ അവതാരക എന്നിവര്‍ക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നല്‍കുവാനും ജനറല്‍ ബോഡിയോഗത്തില്‍ തീരുമാനിച്ചു.





#Daily
Leave a comment