PHOTO : WIKI COMMONS
സന്തോഷ് ട്രോഫി; എട്ടാം കിരീടം ലക്ഷ്യമിട്ട് കേരളം ആദ്യ മത്സരത്തിനിറങ്ങുന്നു
സന്തോഷ് ട്രോഫിയില്‍ എട്ടാം കിരീടം ലക്ഷ്യമിട്ട് കേരളം ആദ്യ മത്സരത്തില്‍ അസമിനെ നേരിടും. അരുണാചല്‍ പ്രദേശിലെ യൂപിയ ഗോള്‍ഡന്‍ ജൂബിലി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. അസമിനെ തോല്‍പ്പിച്ച് ദേശീയ ചാമ്പന്‍ഷിപ്പിന് മികച്ച തുടക്കമിടാനാണ് കേരള ടീം ശ്രമിക്കുന്നത്. കൗണ്ടര്‍ അറ്റാക്കിലൂടെ അസമിനെ തോല്‍പ്പിക്കാനാകും കേരളം ശ്രമിക്കുക. അസം ടീമിന്റെ മുന്നേറ്റനിര ശക്തവുമാണ്.
എറണാകുളത്തും കണ്ണൂരിലുമായിരുന്നു കേരള ടീമിന്റെ പരിശീലന ക്യാമ്പ്. ഇത്തവണത്തെ സന്തോഷ് ട്രോഫിക്ക് കേരളം ടിക്കറ്റെടുത്തത് യോഗ്യതാ റൗണ്ടിലെ മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരില്‍ ഒരു ടീമായാണ്.
അരുണാചലില്‍ ആദ്യമായി സന്തോഷ് ട്രോഫി
77 പതിപ്പുകള്‍ പിന്നിടുന്ന സന്തോഷ് ട്രോഫി ആദ്യമായാണ് അരുണാചല്‍ പ്രദേശിന്റെ മണ്ണിലേക്കെത്തുന്നത്. അരുണാചലിലെ കാലാവസ്ഥ കേരളമുള്‍പ്പെടുന്ന ടീമുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഒരു ദിവസം മൂന്ന് കളികളാണ് നടക്കുന്നത്. മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍.