TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യയടക്കം 14 രാജ്യങ്ങളുടെ വിസകള്‍ക്ക് സൗദിയുടെ നിരോധനം

07 Apr 2025   |   1 min Read
TMJ News Desk

ന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് അടക്കം 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ചില തരം വിസകള്‍ നല്‍കുന്നത് സൗദി അറേബ്യ നിരോധിച്ചു. ഹജ്ജ് തീര്‍ത്ഥാടനം മൂലമുള്ള അമിതജനത്തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിരോധനം.

ഹജ്ജ് തീര്‍ത്ഥാടനം അവസാനിക്കുന്ന ജൂണ്‍ പകുതി വരെ നിരോധനം നിലനില്‍ക്കും.

പുതിയ വിസ ചട്ടങ്ങള്‍ അനുസരിച്ച് ഉംറ വിസകള്‍, ബിസിനസ് സന്ദര്‍ശന വിസകള്‍, കുടുംബ സന്ദര്‍ശന വിസകള്‍ റദ്ദാക്കി. സൗദിയുടെ തീരുമാനം ആയിരക്കണക്കിന് പേര്‍ തീര്‍ത്ഥാടനത്തിന് എത്തുന്ന ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരെ നിരാശരാക്കുന്നതാണ്.

കൃത്യമായ രജിസ്‌ട്രേഷന്‍ ഇല്ലാതെ ആളുകള്‍ ഹജ്ജ് നടത്തുന്നത് തടയുന്നതിനാണ് ഈ നീക്കമെന്ന് സൗദി അറേബ്യന്‍ അധികൃതര്‍ പറയുന്നു.

ഉംറ വിസകള്‍ അല്ലെങ്കില്‍ സന്ദര്‍ശക വിസകളില്‍ എത്തുന്നവര്‍ മക്കയില്‍ ഹജ്ജ് ചെയ്യുന്നതിനായി നിയമവിരുദ്ധമായി കൂടുതല്‍ കാലം സൗദിയില്‍ വസിക്കുന്നതായി അധികൃതര്‍ പറയുന്നു.

സുഗമവും സുരക്ഷിതവുമായ ഹജ്ജ് തീര്‍ത്ഥാടനം നടത്തുന്നതിനായി വിസ ചട്ടങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്‍ നിര്‍ദ്ദേശം നല്‍കി.




#Daily
Leave a comment