TMJ
searchnav-menu
post-thumbnail

TMJ Daily

ശശി തരൂരിന് സവർക്കർ പുരസ്കാരം

10 Dec 2025   |   1 min Read
TMJ News Desk

കോൺഗ്രസ്സിൽ നിന്നും അകലുന്നു എന്ന് വിമർശനങ്ങൾ നേരിടുന്ന വർ‍ക്കിംഗ് കമ്മിറ്റി അംഗവും ലോകസഭാ എം പി യുമായ ഡോ. ശശി തരൂരിന് പ്രഥമ സവർക്കർ പുരസ്കാരം. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഡിസംബർ 10ന് ന്യൂഡൽഹിയിലെ എൻഡിഎംസി കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകും. സംഘപരിവാറുമായി അടുത്ത ബന്ധം പുലർത്തുന്ന ദി ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി(HRDS) ഇന്ത്യ എന്ന സന്നദ്ധ സംഘടനയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മൊത്തം 13 പേർക്ക് അവാർഡുകൾ ലഭിക്കും. ചടങ്ങിൽ ജമ്മു-കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിന്ഹയും പങ്കെടുക്കും.

കേരളത്തിൽ നിന്ന് മുൻ ഡിജിപി ജേക്കബ് തോമസിനും ഇംപാക്ട് അവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. പുരസ്കാരത്തെക്കുറിച്ച് തരൂർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപിയോടുള്ള തരൂരിന്റെ സമീപനത്തിൽ പുതിയ മാറ്റത്തിന്റെ സൂചനയായി അവാർഡ് വിലയിരുത്തപ്പെടുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നിരീക്ഷിക്കുന്നത്.


#Daily
Leave a comment