TMJ
searchnav-menu
post-thumbnail

TMJ Daily

സയ്യിദ് ഹസൻ നസ്രള്ള കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് ഹിസ്ബുല്ല

28 Sep 2024   |   1 min Read
TMJ News Desk

 ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസ്സന്‍ നസ്രള്ള കൊല്ലപ്പെട്ടതായി ഹിസ്ബുല്ല സ്ഥിരീകരിച്ചു.  ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് നസ്രള്ള കൊല്ലപ്പെട്ടത്. ഇസ്രായേൽ നേരത്തെ തന്നെ നസ്രള്ള കൊല്ലപ്പെട്ടതായി അവകാശപ്പെട്ടിരുന്നുവെങ്കിലും വൈകിയാണ് ഹിസ്ബുല്ല ഈ വിവരം സ്ഥിരീകരിച്ചത്.  

ഹിസ്ബുല്ലയുടെ  കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്സ് തകര്‍ത്തതായും ഇസ്രായേല്‍ അവകാശപ്പെട്ടു. ലെബനനിലും മിഡിൽ ഈസ്റ്റിലുടനീളം വിപുലമായ സ്വാധീനം ഉണ്ടായിരുന്ന നേതാവാണ് നസ്രള്ള . മൂന്ന് ദശകത്തോളം ഹിസ്ബുല്ല നയിച്ച കാലയളവിൽ മിഡിൽ ഈസ്റ്റിലുടനീളം സ്വാധീനമുറപ്പിച്ച പ്രാദേശിക ശക്തിയായി ഹിസ്ബുല്ല വളർന്നു. അദ്ദേഹത്തെ പിഎൽഒ നേതാവ് യാസർ അറാഫത്ത്, ഈജിപ്ഷ്യൻ പ്രസിഡൻ്റ് ഗമാൽ അബ്ദുൽ നാസർ എന്നിവരെ പോലെ പലരും അംഗീകരിച്ചിരുന്നു. 


#Daily
Leave a comment