TMJ
searchnav-menu
post-thumbnail

TMJ Daily

സ്വകാര്യമേഖലയില്‍ എസ് സി, എസ് ടി ക്വാട്ട നിയമം പാസാക്കണം: കോണ്‍ഗ്രസ്

31 Mar 2025   |   1 min Read
TMJ News Desk

രാജ്യത്തെ സ്വകാര്യ, ന്യൂനപക്ഷേതര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ് സി, എസ് ടി, ഒബിസി ക്വാട്ട ഏര്‍പ്പെടുത്തുന്നതിനായി സര്‍ക്കാര്‍ നിയമം നിര്‍മ്മിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

വിദ്യാഭ്യാസം, വനിത, ശിശു, യുവജന, സ്‌പോര്‍ട്‌സ് കാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി അനുച്ഛേദം 15 (5) നടപ്പിലാക്കുന്നതിനായി പുതിയ നിയമം ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. കമ്മിറ്റിയുടെ ശുപാര്‍ശയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍, പട്ടിക ജാതിക്കാര്‍, പട്ടിക വിഭാഗക്കാര്‍ എന്നിവര്‍ക്കായി പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം നല്‍കാന്‍ രാജ്യത്തിന് നിയമം നിര്‍മ്മിക്കാനുള്ള അധികാരം അനുച്ഛേദം 15(5) നല്‍കുന്നുണ്ട്. എന്നാല്‍, ഇത് ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ നടപ്പിലാക്കാന്‍ സാധിക്കുകയില്ലെന്നും ഈ അനുച്ഛേദം വ്യക്തമാക്കുന്നു.

ഈ അനുച്ഛേദത്തെ അടിസ്ഥാനമാക്കി നിയമം കൊണ്ടുവരുമെന്ന് ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത് ജയറാം രമേശ് ഓര്‍മ്മിപ്പിച്ചു.


#Daily
Leave a comment