TMJ
searchnav-menu
post-thumbnail

TMJ Daily

സ്വീഡനില്‍ സ്‌കൂളില്‍ വെടിവയ്പ്പ്; 11 പേര്‍ കൊല്ലപ്പെട്ടു

05 Feb 2025   |   1 min Read
TMJ News Desk

സ്വീഡനില്‍ മുതിര്‍ന്നവര്‍ക്കുള്ള വിദ്യാഭ്യാസ കേന്ദ്രത്തില്‍ നടന്ന വെടിവയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ വെടിവയ്പ്പ് ആയ സംഭവത്തെ വേദനാജനകമായ ദിനം എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.

അക്രമിയും വെടിവയ്പ്പില്‍ കൊല്ലപ്പെട്ടുവെന്ന് പോലീസ് കരുതുന്നു. അക്രമം നടത്താനുള്ള കാരണം ഇനിയും വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരുടെ എണ്ണവും വ്യക്തമല്ല. പരിക്കേറ്റവരുടെ നിലയെക്കുറിച്ചുള്ളകാര്യവും വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

അക്രമി ഒറ്റയ്ക്കാണ് വെടിവയ്പ്പ് നടത്തിയതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ഭീകരവാദമാണെന്ന് ഇപ്പോള്‍ കരുതുന്നില്ല.

സ്റ്റോക്ക്‌ഹോമിന് 200 കിലോമീറ്റര്‍ അകലെയുള്ള ഒറെബ്രോയിലാണ് വെടിവയ്പ്പ് നടന്നത്. ഔദ്യോഗിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവര്‍ക്കും ഉന്നത പഠനം നടത്താനുള്ള ഗ്രേഡ് ലഭിക്കുന്നതില്‍ പരാജയപ്പെട്ടവര്‍ക്കും വേണ്ടി നടത്തുന്ന സ്‌കൂളിലാണ് അക്രമം നടന്നത്. കുട്ടികള്‍ക്കായുള്ള സ്‌കൂള്‍ ക്യാമ്പസിലാണ് ഈ വിദ്യാലയവും സ്ഥാപിച്ചിരിക്കുന്നത്.






 

 

#Daily
Leave a comment