TMJ
searchnav-menu
post-thumbnail

TMJ Daily

സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശന പ്രായം 6 ആക്കും: മന്ത്രി

27 Mar 2025   |   1 min Read
TMJ News Desk

സംസ്ഥാനത്ത് ഔപചാരിക വിദ്യാഭ്യാസത്തിനുള്ള സ്‌കൂള്‍ പ്രവേശന പ്രായം 2026-27 അധ്യയന വര്‍ഷം മുതല്‍ ആറ് വയസാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു.

കേരളത്തില്‍ നിലവില്‍ പ്രായം അഞ്ച് വയസ്സാണെന്നും കേരളീയ സമൂഹം വര്‍ഷങ്ങളായി കുട്ടികളെ അഞ്ചാം വയസ്സിലാണ് ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എങ്കിലും ആറാം വയസ്സില്‍ വലിയൊരു വിഭാഗം കുട്ടികളെ സ്‌കൂളില്‍ ചേര്‍ന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. ഇപ്പോള്‍ 50 ശതമാനത്തില്‍ അധികം കുട്ടികളെ ആറ് വയസ്സിന് ശേഷമാണ് ചേര്‍ക്കുന്നതെന്നും ഇത് പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

കുട്ടികള്‍ ആറ് വയസ്സിനുശേഷമാണ് ഔപചാരിക വിദ്യാഭ്യാസത്തിന് സജ്ജരാകുന്നതെന്ന് ശാസ്ത്രീയ പഠനങ്ങള്‍ നിര്‍ദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതിനാല്‍ വിദ്യാഭ്യാസപരമായി വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസത്തിനുള്ള പ്രവേശന പ്രായം ആറോ അതിന് മുകളിലോ ആക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.








#Daily
Leave a comment