TMJ
searchnav-menu
post-thumbnail

TMJ Daily

എസ് സി ഒ ഉച്ചകോടി; പാകിസ്ഥാനുമായി ചര്‍ച്ചയില്ലെന്ന് വിദേശകാര്യമന്ത്രി

05 Oct 2024   |   1 min Read
TMJ News Desk

ഷാങ്ഹായ് സഹകരണ സഖ്യ (എസ്‌സിഒ)ത്തിന്റെ രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നവേളയില്‍ പാകിസ്ഥാനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഈ സന്ദര്‍ശനം ഒരു ബഹുരാഷ്ട്ര പരിപാടിയുടെ ഭാഗമാണ്. അല്ലാതെ ഇന്ത്യ-പാകിസ്ഥാന്‍ ബന്ധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനല്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

ഒക്ടോബര്‍ 15, 16 തീയതികളിലായി ഇസ്ലാമാബാദില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സഖ്യ (എസ്.സി.ഒ.)ത്തിന്റെ രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് വിദേശകാര്യമന്ത്രി പാകിസ്ഥാനിലേക്ക് പോകുന്നത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എന്ന നിലയിലുള്ള ജയശങ്കറിന്റെ ആദ്യ പാകിസ്ഥാന്‍ സന്ദര്‍ശനമാണിത്.

ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രതിനിധി സംഘത്തെ അദ്ദേഹം നയിക്കും. 2015-ന് ശേഷം ഒരു ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ ആദ്യ പാകിസ്ഥാന്‍ സന്ദര്‍ശനമാണിത്.

സുഷമ സ്വരാജാണ് അവസാനമായി പാകിസ്ഥാന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി. 2015 ഡിസംബറില്‍ അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുഷമ സ്വരാജ് ഇസ്ലാമാബാദ് സന്ദര്‍ശിച്ചിരുന്നു.



#Daily
Leave a comment