TMJ
searchnav-menu
post-thumbnail

TMJ Daily

കടല്‍മണല്‍ ഖനനം: തീരദേശ ഹര്‍ത്താല്‍ ആരംഭിച്ചു

27 Feb 2025   |   1 min Read
TMJ News Desk

കേന്ദ്ര സര്‍ക്കാര്‍ കേരള തീരത്ത് നടത്തുന്ന കടല്‍മണല്‍ ഖനനത്തിനെതിരെ ഫിഷറീസ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂര്‍ തീരദേശ ഹര്‍ത്താല്‍ തുടങ്ങി. ഇന്ന് രാത്രി 12 ന് അവസാനിക്കും.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ മത്സ്യബന്ധനത്തിന് പോയില്ല. മത്സ്യബന്ധന തുറമുഖങ്ങളും ഫിഷ് ലാന്‍ഡിങ് സെന്ററുകളും മത്സ്യച്ചന്തകളും പ്രവര്‍ത്തിക്കുന്നില്ലെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

പരിസ്ഥിതി ആഘാത പഠനവും പബ്ലിക് ഹിയറിങ്ങും നടത്താതെ കേരളത്തിലെ ജനതയെ വെല്ലുവിളിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ മണല്‍ ഖനനം നടത്തുന്നതെന്ന് കമ്മിറ്റി ഭാരവാഹികളായ പി പി ചിത്തരഞ്ജന്‍ എംഎല്‍എ, ടി എന്‍ പ്രതാപന്‍, ചാള്‍സ് ജോര്‍ജ് എന്നിവര്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാന്‍ നടത്താന്‍ പോകുന്ന കടല്‍ മണല്‍ ഖനനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് കേരളത്തില്‍ ഉയരുന്നത്. അതിജീവനത്തിനുവേണ്ടിയുള്ള സമരമാണ് നടത്തുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

കടല്‍ മണല്‍ ഖനനം ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. 15 ലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതമാര്‍ഗം അടയുമെന്നത് അവരെ ആശങ്കപ്പെടുത്തുന്നു.

സംസ്ഥാനത്ത് 125 സ്ഥലങ്ങളില്‍ തൊഴിലാളികള്‍ സംയുക്ത പ്രതിഷേധ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടത്തി.

മാര്‍ച്ച് 12ന് മത്സ്യത്തൊഴിലാളികള്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും.







 

#Daily
Leave a comment