PHOTO | WIKI COMMONS
സമുദ്രോപരിതല താപനില ഉയരുന്നു; മാര്‍ച്ചില്‍ രേഖപ്പെടുത്തിയത് അതിതീവ്ര ചൂട്
അതിതീവ്ര കാലാവസ്ഥയുടെ അപകടസാധ്യത ഉയര്‍ത്തി സമുദ്രോപരിതല താപനില പുതിയ റെക്കോഡില്‍ എത്തിയതായി യൂറോപ്യന്‍ കാലാവസ്ഥാ ഏജന്‍സി. സമുദ്രോപരിതല താപനില ഉയരത്തിലെത്തിയെന്നും തുടര്‍ച്ചയായ പത്ത് മാസമായി ലോകം അതിന്റെ ഏറ്റവും കൂടിയ ചൂടാണ് മാര്‍ച്ചില്‍ അനുഭവിച്ചതെന്നും, യൂറോപ്പിലെ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സി അഭിപ്രായപ്പെട്ടു. 2016 മുതലുള്ള റെക്കോര്‍ഡുകളെ അപേക്ഷിച്ച്, മാര്‍ച്ചില്‍ മാര്‍ച്ചില്‍ അനുഭവപ്പെട്ട ശരാശരി 14.14 ഡിഗ്രി സെല്‍ഷ്യസ് ചൂട് (57.9 ഡിഗ്രി ഫാരന്‍ഹീറ്റ്), മുന്‍കാല ഡിഗ്രിയുടെ പത്തിലൊന്ന് കൂടുതലാണെന്ന് യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസ് പറഞ്ഞു. വ്യാവസായത്തിനു മുമ്പുള്ള കാലഘട്ടത്തിലെ റഫറന്‍സ് കാലയളവായ 1850-1900 വര്‍ഷങ്ങളിലെ ശരാശരി ചൂടിനെക്കാള്‍, 1.68c (35F) കൂടുതലായിരുന്നു കഴിഞ്ഞ മാര്‍ച്ചില്‍. ആഫ്രിക്കയുടെ ചില ഭാഗങ്ങള്‍ മുതല്‍ ഗ്രീന്‍ലാന്‍ഡ് വരെയും തെക്കേ അമേരിക്ക മുതല്‍ അന്റാര്‍ട്ടിക്ക വരെയും മാര്‍ച്ച് മാസത്തില്‍ ശരാശരിക്കും മുകളിലുള്ള താപനില രേഖപ്പെടുത്തി.
ഹരിതഗൃഹ വാതകമാണ് ചൂടിന്റെ പ്രാഥമിക കാരണമെന്ന് C3S ഡെപ്യൂട്ടി ഡയറക്ടര്‍ സാമന്ത ബര്‍ഗെസ് പറഞ്ഞു. നമ്മുടെ കാലാവസ്ഥ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് ഇതുപോലുള്ള രേഖകള്‍ വ്യക്തമാക്കുന്നതായും സാമന്ത കൂട്ടിച്ചേര്‍ത്തു. 2015-ല്‍ പാരീസിലെ ലോക നേതാക്കള്‍ അംഗീകരിച്ചത് 1.5C (2.7 ഫാരന്‍ഹീറ്റ്) ആണ്. 2030-കളുടെ തുടക്കത്തില്‍ ലോകം 1.5 ഡിഗ്രി സെല്‍ഷ്യസ് കവിയുമെന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 1850 വരെയുള്ള ആഗോള റെക്കോര്‍ഡുകളില്‍ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു 2023.
കടലും കാലാവസ്ഥയും
മധ്യ പസഫിക്ക് സമുദ്രത്തെ ചൂടാക്കുകയും, ആഗോള കാലാവസ്ഥാ രീതിയില്‍ വ്യതിയാനം വരുത്തുകയും ചെയ്യുന്ന കാലാവസ്ഥയായ എല്‍ നിനോയുടെ ഭാഗമായി സമുദ്രോപരിതല താപനില മാര്‍ച്ചില്‍ പുതിയ ആഗോള റെക്കോര്‍ഡ് സൃഷ്ടിച്ചു. ഈ മാസത്തെ ആഗോള സമുദ്രോപരിതല താപനില ശരാശരി 21.07C (69.93F) ആണ്. ഇത് റെക്കോര്‍ഡിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ മൂല്യവും, ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ അല്‍പ്പം കൂടുതലുമാണെന്ന്, C3S പറഞ്ഞു.
അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രത ഉയരുന്നത് വരെ ഈ ഗതി മാറില്ലെന്ന് വുഡ്വെല്‍ കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ജെന്നിഫര്‍ ഫ്രാന്‍സിസ് അറിയിച്ചു. കഴിയുന്നത്ര വേഗത്തില്‍ സുസ്ഥിരമായി ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് നിര്‍ത്തുകയും വനനശീകരണം തടയുകയും ഭക്ഷ്യ വസ്തുക്കള്‍ കൃഷി ചെയ്യുകയും വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൂടുകടല്‍ അന്തരീക്ഷത്തില്‍ കൂടുതല്‍ ഈര്‍പ്പം ഉത്പാദിപ്പിക്കുന്നു, ഇത് ശക്തമായ കാറ്റും കനത്ത മഴയും ഉള്‍പ്പെടെ അതിതീവ്ര കാലാവസ്ഥയിലേക്ക് നയിക്കുന്നു. റഷ്യ ഇപ്പോള്‍ പതിറ്റാണ്ടുകളിലെ ഏറ്റവും മോശമായ വെള്ളപ്പൊക്കത്തില്‍ നിന്ന് കരകയറുകയാണ്. അതേസമയം ഓസ്‌ട്രേലിയ, ബ്രസീല്‍, ഫ്രാന്‍സ് എന്നിവയുടെ ചില ഭാഗങ്ങളിലും മാര്‍ച്ചില്‍ അസാധാരണമാംവിധം ചൂട് അനുഭവപ്പെട്ടു. ചൂട് കടലില്‍ പവിഴപ്പുറ്റുകളുടെ ബ്ലീച്ചിംഗ് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ദക്ഷിണാര്‍ദ്ധഗോളത്തില്‍ വന്‍തോതിലുള്ള ബ്ലീച്ചിംഗ് ഇതിനകം തന്നെ നടക്കുന്നുണ്ടെന്ന് സമുദ്ര ശാസ്ത്രജ്ഞര്‍ കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു.