
TMJ Daily
ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
11 Nov 2025 | 1 min Read
TMJ News Desk
ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്തെ 122 നിയമസഭാ സീറ്റുകളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ആകെ 243 സീറ്റുകളാണ് ഉള്ളത്. ആദ്യഘട്ടത്തിൽ 121 സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ് നടന്നത്. ദില്ലി സ്ഫോടന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
നിതീഷ് കുമാറിന്റെ മന്ത്രിസഭയിലെ മന്ത്രിമാര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. തിർഹുത്ത് മേഖലയിലെ 40 മണ്ഡലങ്ങളും മഗധിലെ 26 മണ്ഡലങ്ങളും സീമാഞ്ചലിലെ 24 മണ്ഡലങ്ങളും ശഹാബാദിലെ 22 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. ബിഹാറിലെ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 64.66 ശതമാനം എന്ന റെക്കോഡ് പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. നവംബര്‍ 14ന് വോട്ടെണ്ണല്‍ നടക്കും.
#Daily
Leave a comment


