TMJ
searchnav-menu
post-thumbnail

TMJ Daily

സെന്‍സെക്‌സ് 1300 പോയിന്റ് ഇടിഞ്ഞു; നഷ്ടം ഏഴ് ലക്ഷം കോടി രൂപ

21 Jan 2025   |   1 min Read
TMJ News Desk

ന്ത്യയുടെ ഓഹരി വിപണിയില്‍ കനത്ത നഷ്ടം. ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റശേഷം കാനഡയുടേയും മറ്റും മേല്‍ പ്രഖ്യാപിച്ച വ്യാപാര തീരുവയാണ് ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപകരെ ആശങ്കയിലാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഇന്ത്യയ്‌ക്കെതിരെയും ട്രംപ് തീരുവ ഭീഷണി ഉയര്‍ത്തിയിരുന്നു.

ബിഎസ്ഇ സെന്‍സെക്‌സും എന്‍എസ്ഇ നിഫ്റ്റിയും ഒരു ശതമാനത്തില്‍ അധികം തകര്‍ച്ചയാണ് നേരിട്ടത്. 30 ഓഹരികളുടെ സൂചികയായ സെന്‍സെക്‌സ് 1,300 പോയിന്റുകള്‍ ഇടിഞ്ഞ് 75,641 വരെ എത്തിയപ്പോള്‍ നിഫ്റ്റി 50 പോയിന്റുകള്‍ ഇടിഞ്ഞ് 22,977 വരെയെത്തി. 368 പോയിന്റുകളുടെ നഷ്ടം.

അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്മാള്‍ക്യാപ് സൂചികകള്‍ ഓരോന്നും 2 ശതാനം വീതം ഇടിഞ്ഞു.

ഇന്നത്തെ വിറ്റൊഴിയലില്‍ നിക്ഷേപകര്‍ക്ക് 7.4 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

ട്രംപിന്റെ വ്യാപാര നയങ്ങളിലെ അനിശ്ചിതത്വം, 2025ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള മുന്‍കരുതല്‍, വിദേശ മൂലധനം രാജ്യത്തിന് പുറത്തേക്ക് പോകുന്നത്, കമ്പനികളുടെ പ്രതീക്ഷയില്ലാത്ത മൂന്നാം പാദത്തിലെ പ്രകടനങ്ങള്‍ തുടങ്ങിയവയാണ് ഇന്ന് നിക്ഷേപകരുടെ ആശങ്കയ്ക്ക് കാരണം.

ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക അച്ചടക്കം പാലിക്കുമ്പോള്‍ തന്നെ ഉപഭോഗം വര്‍ദ്ധിപ്പിക്കാനും ഗ്രാമീണ മേഖലയെ ശക്തിപ്പെടുത്താനും നിര്‍മ്മാണമേഖലയേയും അടിസ്ഥാനസൗകര്യ വികസനത്തേയും പിന്തുണയ്ക്കാനും വേണ്ടിയുള്ള നടപടികള്‍ മന്ത്രി പ്രഖ്യാപിക്കുമെന്നാണ് വിപണി കരുതുന്നത്.




#Daily
Leave a comment