
തുര്‍ക്കിയില്‍ ഭൂകമ്പ പരമ്പര; വലുത് 6.2 തീവ്രത രേഖപ്പെടുത്തി
തുര്‍ക്കിയില്‍ ഭൂകമ്പ പരമ്പര ഉണ്ടായതായി റിപ്പോര്‍ട്ട്. മൂന്ന് തവണ ഭൂമി കുലുങ്ങി. ഇതില്‍ ഏറ്റവും വലുത് റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയെന്ന് തുര്‍ക്കിയുടെ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു.
ആദ്യത്തേയും രണ്ടാമത്തേയും ഭൂമികുലുക്കങ്ങള്‍ സിലിവ്രി ജില്ലയിലെ തീരദേശത്താണ് ഉണ്ടായത്. ഇവ യഥാക്രമം 3.9 ഉം 6.2 ഉം തീവ്രത രേഖപ്പെടുത്തി. മൂന്നാമത്തേത് ഇസ്താംബൂളിലെ ബുയുക്‌സെക്‌മെസ് ജില്ലയില്‍ 4.4 ഉം തീവ്രത രേഖപ്പെടുത്തി.
ആളപായം ഇതുവരേയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 10 കിലോമീറ്റര്‍ ആഴത്തില്‍ നിന്നാണ് തരംഗങ്ങള്‍ ഉല്‍ഭവിച്ചതെന്ന് ജര്‍മ്മനിയിലെ ജിയോസയന്‍സസ് ഗവേഷണ കേന്ദ്രം അറിയിച്ചു.
കെട്ടിടങ്ങള്‍ ശക്തമായി കുലുങ്ങിയതിനാല്‍ തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളില്‍ ജനങ്ങള്‍ തെരുവില്‍ ഇറങ്ങി, കെട്ടിടങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുന്നു.
2023ല്‍ തെക്കന്‍ തുര്‍ക്കിയില്‍ വിനാശകാരിയായ രണ്ട് ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്.