PHOTO: PTI
TMJ Daily
ഗാസയിൽ ഉറ്റവരും ഉടയവരും ഇല്ലാതെ 17,000 കുഞ്ഞുങ്ങൾ
03 Feb 2024 | 1 min Read
TMJ News Desk
കഴിഞ്ഞ നാലു മാസങ്ങളായി ഇടതടവില്ലാതെ ഇസ്രായേൽ ആക്രമണം നേരിടുന്ന ഗാസ മുനമ്പിൽ 17,000 കുഞ്ഞുങ്ങൾ അവരുടെ കുടുംബങ്ങളിൽ നിന്നും മറ്റുള്ള ബന്ധുക്കളിൽ നിന്നും വേർപെട്ട സ്ഥിതിയിലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ കുഞ്ഞുങ്ങൾക്കായുള്ള ഏജൻസിയായ UNICEF റിപ്പോർട്ട് വെളിപ്പെടുത്തി. ഗാസയിലെ എല്ലാ കുഞ്ഞുങ്ങൾക്കും മാനസികാരോഗ്യ പരിരക്ഷ ആവശ്യമാണെന്നും വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ ഏജൻസി പറഞ്ഞു.
"ഹൃദയഭേദകമായ വേദനയുടെയും നഷ്ടത്തിന്റെയും കഥയാണ് ഓരോ കുഞ്ഞും" അധിനിവേശ പലസ്തീനിലെ യൂണിസെഫിന്റെ കമ്മ്യൂണിക്കേഷൻ ചീഫ് ആയ ജോനാഥൻ ക്രിക്സ് പറഞ്ഞു. പതിനേഴായിരമെന്ന കണക്ക് ഒരു അനുമാനം മാത്രമാണെന്നും അത് ഗാസയിൽ ഭവനരഹിതരാക്കപ്പെട്ട 17 ലക്ഷം ജനങ്ങളുടെ ഒരു ശതമാനം വരുമെന്നും ,അദ്ദേഹം പറഞ്ഞു.
#Daily
Leave a comment