TMJ
searchnav-menu
post-thumbnail

TMJ Daily

ലൈംഗികാതിക്രമ പരാതി; നടന്‍ സിദ്ദിഖിനെതിരെ കേസെടുത്തു

28 Aug 2024   |   1 min Read
TMJ News Desk

ഭിനേത്രി രേവതി സമ്പത്ത് നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. ബാലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് 2016 ല്‍ പരാതിക്കാരിയെ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഇമെയില്‍ വഴിയാണ് ഡിജിപിക്ക് നടി പരാതി നല്‍കിയത്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി സിദ്ദിഖ് പീഡിപ്പിച്ചുവെന്ന് നടി രേവതി സമ്പത്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തുടര്‍ന്നാണ് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നടന്‍ രാജിവയ്ക്കുന്നത്.

സംഭവം ഉണ്ടായതിന് ശേഷം 2018 ലും 2021 ലും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഈ വിഷയം നടി ഉന്നയിച്ചിരുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംഭവത്തെക്കുറിച്ച് വീണ്ടും തുറന്നുപറയുകയായിരുന്നു. നടിക്കെതിരെ സിദ്ദിഖും പരാതി നല്‍കിയിട്ടുണ്ട്. സിദ്ദിഖ് നല്‍കിയ പരാതി ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. തനിക്കെതിരെയുള്ള ആരോപണം വസ്തുതാ വിരുദ്ധമാണെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി. രേവതി സമ്പത്ത് സ്ഥിരമായി ആരോപണങ്ങളുമായി രംഗത്തുവരുന്നയാളാണെന്നായിരുന്നു സിദ്ദിഖിന്റെ പ്രതികരണം.

നയരൂപീകരണ സമിതിയില്‍ നിന്നും ബി ഉണ്ണികൃഷ്ണനെ മാറ്റണമെന്ന് വിനയന്‍

ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്നും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് സംവിധായകന്‍ വിനയന്‍. തൊഴില്‍ നിഷേധം നടത്തിയതിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ശിക്ഷിക്കുകയും സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്ത ബി ഉണ്ണികൃഷ്ണനെ സര്‍ക്കാരിന്റെ ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. സിനിമയിലെ തൊഴില്‍ നിഷേധത്തിനും രഹസ്യവിലക്കിനുമെതിരെ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച വിധിയെ പ്രതിപാദിച്ചുകൊണ്ടാണ് കത്ത്. 2014 ല്‍ മലയാള സിനിമയിലെ തൊഴില്‍ നിഷേധത്തിനും രഹസ്യവിലക്കിനുമെതിരെ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ പരാതി നല്‍കിയ വ്യക്തിയാണ് താനെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. വിധി പ്രകാരം അമ്മ സംഘടനയ്ക്കും ഫെഫ്ക്കയ്ക്കും പെനാല്‍റ്റി അടയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്ന് വിനയന്‍ ചൂണ്ടിക്കാട്ടി.


#Daily
Leave a comment