TMJ
searchnav-menu
post-thumbnail

TMJ Daily

ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

19 Apr 2025   |   1 min Read
TMJ News Desk

ടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന തുടങ്ങിയ വകുപ്പ് പ്രകാരമാണ് കേസ്. എന്‍ഡിപിഎസ് (നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) ആക്ട് 27,29 വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. 10 മുതല്‍ 20 വര്‍ഷം വരെ തടവുകള്‍ ലഭിക്കാവുന്നതാണ് കുറ്റം.

ബുധനാഴ്ച രാത്രി  ലഹരി ഇടപാടുകാരന്‍ സജീറിനെ അന്വേഷിച്ച് ഡാന്‍സാഫ് സംഘം ഷൈന്‍ താമസിച്ചിരുന്ന  ഹോട്ടലിലെത്തിയിരുന്നു. തുടര്‍ന്ന് ഷൈന്‍ പിന്‍വശത്തെ ജനാലയിലൂടെ ചാടി രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലീസ് ഷൈനിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരന്‍ സജീറിനെ അറിയാമെന്നും ഷൈന്‍ മൊഴി നല്‍കി.

ഷൈനിന്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നും പൊലീസ് പറയുന്നു.  ഡാന്‍സാഫ് സംഘത്തെ കണ്ട് ഗുണ്ടകള്‍ എന്ന് തെറ്റിദ്ധരിച്ചതു കൊണ്ടാണ് ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടിയതെന്നും ലഹരി ഇടപാടുകളില്‍ തനിക്ക് പങ്കില്ലെന്നും ഷൈന്‍  പൊലീസിനോട് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് ഷൈന്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. നാലു മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു. ഷൈനിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും.






#Daily
Leave a comment