TMJ
searchnav-menu
post-thumbnail

TMJ Daily

കപ്പല്‍ അപകടം; കാണാതായ നാലുപേർക്കായി തിരച്ചിൽ

09 Jun 2025   |   1 min Read
TMJ News Desk

കേരള തീരത്തിനടുത്ത് തീ പിടിച്ച വാന്‍ഹായ് 503 (WAN HAI 503 cargo ship) എന്ന കപ്പലിലെ രക്ഷാ ദൗത്യം പുരോഗമിക്കുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ 5 കപ്പലുകളും മൂന്ന് വിമാനങ്ങളുമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്.

കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരില്‍ 18 പേരെ ഇതുവരെ രക്ഷിച്ചിട്ടുണ്ട്. കടലില്‍ ചാടി കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കൊളംബോയില്‍ നിന്നും നവി മുംബൈയിലേക്ക് പോയ കപ്പലില്‍ ഇന്ന് രാവിലെയായിരുന്നു തീപിടിത്തമുണ്ടായത്.

ചരക്കു കപ്പൽ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിൽ കടൽ വെള്ളം പരിശോധിക്കുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിലാണ് നടപടി. അപകടരമായ വസ്തുക്കൾ അടങ്ങിയ കണ്ടെയ്‌നറുകൾ കടലിൽ വീണതായി റിപ്പോർട്ടുണ്ടായിരുന്നു.


#Daily
Leave a comment