TMJ
searchnav-menu
post-thumbnail

TMJ Daily

കപ്പല്‍ തീപിടുത്തം; തീ ഇനിയും അണക്കാനാവാത്തത് ആശങ്ക

11 Jun 2025   |   1 min Read
TMJ News Desk

ശങ്ക സൃഷ്ടിച്ച് വാന്‍ ഹായ് 503 ചരക്കുകപ്പലിലെ തീ. നേവിയും കോസ്റ്റ് ഗാര്‍ഡും പ്രത്യേക പരിശീലനം ലഭിച്ച സാല്‍വേജ് സംഘവും നടപടികള്‍ തുടരുകയാണെങ്കിലും ഇനിയും തീയണക്കാനായില്ല.

രണ്ടായിരം ടണ്‍ ഇന്ധനമടങ്ങിയ ടാങ്കിന് സമീപത്തേക്ക് തീ വ്യാപിക്കുന്നത് തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കണ്ടെയ്‌നറുകളിലെ മാരകരാസവസ്തുക്കള്‍ കാരണം തുടര്‍ സ്‌ഫോടനങ്ങളുണ്ടാകുന്നു എന്നാണ് റിപ്പോര്‍ട്ട്. കപ്പല്‍ ഇടതുവശത്തേയ്ക്ക് 10-15ഡിഗ്രി ചരിഞ്ഞ നിലയിലാണ്. കൂടുതല്‍ കണ്ടെയ്നറുകള്‍ കടലില്‍ പതിച്ചതായാണ് വിവരം.

കപ്പലില്‍ അപകടകരമായ രാസവസ്തുക്കള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കടലിന്റെ ഉപരിതലത്തിലോ കടല്‍തീരത്തോ ഏതെങ്കിലും അജ്ഞാതവസ്തുക്കള്‍ കണ്ടാല്‍ അവിടെ നിന്ന് മാറിനില്‍ക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. 

കണ്ണൂര്‍ അഴീക്കല്‍ തീരത്തിന് സമീപമാണ് എംവി വാന്‍ ഹായ് 503 ചരക്ക് കപ്പലിന് തീപിടിച്ചത്. തീപിടുത്തത്തെ തുടര്‍ന്ന് കപ്പലിലെ 50 കണ്ടെയ്നറുകള്‍ കടലില്‍ വീണതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 650 ഓളം കണ്ടെയ്നറുകളാണ് കപ്പലിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിലാണ് തീപിടുത്തമുണ്ടായത്.





#Daily
Leave a comment