TMJ
searchnav-menu
post-thumbnail

TMJ Daily

കപ്പല്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

10 Jun 2025   |   1 min Read
TMJ News Desk

വാന്‍ ഹായ് 503 ചരക്കുകപ്പലിലെ തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ തുടരുന്നു. നേവിയും കോസ്റ്റ് ഗാര്‍ഡും തീയണക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്നും ഡിഫന്‍സ് പിആര്‍ഒ കമാന്‍ഡര്‍ അതുല്‍ എസ് പിള്ള പറഞ്ഞു.

ടഗുകള്‍ ഉപയോഗിച്ച് ഉള്‍ക്കടലിലേക്ക് കപ്പല്‍ എത്തിക്കാനാണ് ശ്രമം നടക്കുന്നത്. നിലവില്‍ സചേത്, സമുദ്ര പ്രഹരി, അര്‍ന്വേഷ്, രാജ് ദൂത്, സമര്‍ഥ് എന്നീ 5 കോസ്റ്റ് ഗാര്‍ഡ് കപ്പലുകളാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. ഹൈ പവര്‍ ജെറ്റ് സ്‌പ്രേകള്‍ ഉപയോഗിച്ച് കൂളിംഗ് ഉറപ്പാക്കും എന്നാണ് വിവരം. ഡോണിയര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് കപ്പലിനെ നിരീക്ഷിക്കുന്നത് തുടരുകയാണ്. 

കണ്ണൂര്‍ അഴീക്കല്‍ തീരത്തിന് സമീപമാണ് എംവി വാന്‍ ഹായ് 503 ചരക്ക് കപ്പലിന് തീപിടിച്ചത്. തീപിടുത്തത്തെ തുടര്‍ന്ന് കപ്പലിലെ 50 കണ്ടെയ്‌നറുകള്‍ കടലില്‍ വീണതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 650 ഓളം കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിലാണ് തീപിടുത്തമുണ്ടായത്. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം 18 പേരെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തി. 22 പേരാണ് കപ്പലിലുണ്ടായിരുന്നത്. നാലുപേരെ കാണാതായിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.


#Daily
Leave a comment