
ശിവാജി പ്രതിമ തകർച്ച: ശില്പിയെ അറസ്റ്റു ചെയ്തു
മഹാരാഷ്ട്രയിൽ സിന്ധുദുർഗിലെ രാജ്കോട്ട് കോട്ടയിൽ സ്ഥാപിച്ച ശിവാജി പ്രതിമ തകർന്നു വീണ സംഭവത്തിൽ പ്രതിമയുടെ ശില്പിയും കരാറുകാരനുമായ ജയദീപ് ആപ്‌തെയെ പൊലീസ് അറസ്റ്റു ചെയ്തു.
2023 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൽഘാടനം ചെയ്ത പ്രതിമ 2024 ഓഗസ്റ്റിൽ തകർന്നു വീണിരുന്നു. പ്രതിമ തകർന്നത് വിവാദമായതിനെ തുടർന്ന് പൊലീസ് ആപ്‌തെക്കെതിരെ കേസ് എടുക്കുകയായിരുന്നു.
ഉദ്ഘാടനം ചെയ്ത് ഒമ്പത് മാസത്തിനുള്ളിൽ ഓഗസ്റ്റ് 26ന് ആണ് പ്രതിമ തകർന്നത് മുതൽ സിന്ധുദുർഗ് പൊലീസ്. ആപ്തയെ പിടികൂടുന്നതിനായി ഏഴ് സംഘങ്ങളെ രൂപീകരിച്ചിരുന്നു.
പ്രതിമ തകർന്നതിന് പിന്നാലെ മാൽവൻ പോലീസ് ആപ്തെയ്ക്കും സ്ട്രക്ച്ചറൽ കൺസൾട്ടന്റ് ചേതൻ പട്ടീലിനുമെതിരെ അശ്രദ്ധ, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിരുന്നു. കഴിഞ്ഞ ആഴ്ച കോലാലംപൂരിൽ നിന്ന് പട്ടീലിനെ അറസ്റ്റ് ചെയ്തിരുന്നു.
നാവികസേനാ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമ അനാച്ഛാദനം ചെയ്തത്. മഹാരാഷ്ട്ര സന്ദർശനവേളയിൽ മോദി ശിവജിയെ ദേവൻ എന്ന് വിശേഷിപ്പിച്ചിരുന്നു. പ്രതിമ തകർച്ച വിവാദമായപ്പോൾ എന്നെയും എന്റെ സഹപ്രവർത്തകരെയും സംബന്ധിച്ച് ശിവാജി രാജാവ് മാത്രമല്ല ആദരണീയനായ വ്യക്തി കൂടിയാണ് ഞാൻ അദ്ദേഹത്തോട് മാപ്പപേക്ഷിക്കുന്നുവെന്നും മോദി പറഞ്ഞിരുന്നു.
നാവികസേനയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളും സാങ്കേതിക വിദഗ്ധരും ഉൾപ്പെട്ട സാങ്കേതിക സമിതി തകർച്ചയുടെ കാരണങ്ങൾ അന്വേഷിക്കുമെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു.
അനുബന്ധ സംഭവങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച അഞ്ചംഗ സാങ്കേതിക സമിതി സ്ഥലം സന്ദർശിച്ചിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ പ്രതിമയുടെ മെറ്റീരിയലുകളുടെയും പ്ലാറ്റ്ഫോമിന്റെയും സാമ്പിളുകൾ ലബോറട്ടറി വിശകലനത്തിനായി അയച്ചിട്ടുണ്ട്.