REPRESENTATIONAL IMAGE: PIXABAY
വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തില്‍ കടയടപ്പ് സമരം
വ്യാപാര വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക കടയടപ്പ് സമരം പുരോഗമിക്കുന്നു. രാവിലെ മുതല്‍ രാത്രി എട്ട് മണിവരെയാണ് വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിക്കുന്നത്. വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഏകോപന സമിതി നടത്തുന്ന വ്യാപാര സംരക്ഷണ യാത്രയുടെ ഭാഗമായിട്ടാണ് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം നടത്തുന്നത്. വ്യാപാര സംരക്ഷണയാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. യാത്രയുടെ സമാപനത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റ് മാര്‍ച്ച് നടക്കുന്നത് കൊണ്ട് തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സമിതിയിലെ ഒരു വിഭാഗം സമരത്തില്‍ നിന്നും വിട്ട് നില്‍ക്കും
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ ഒരു വിഭാഗം സമരത്തില്‍ നിന്നും വിട്ട് നില്‍ക്കും. കടയടച്ചുള്ള സമരരീതികള്‍ പ്രാകൃതമാണെന്നും ഇത്തരം സമരങ്ങള്‍ ഉപഭോക്താക്കളെ ചെറുകിട വ്യാപാരികളില്‍ നിന്നും അകറ്റുമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിനേയും വ്യാപാരികളേയും തമ്മില്‍ തല്ലിക്കാനാണ് ഇത്തരം സമരങ്ങള്‍ നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് കൂടിയായ എസ്.എസ് മനോജ് അഭിപ്രായപ്പെട്ടു.