TMJ
searchnav-menu
post-thumbnail

TMJ Daily

ശുഭാൻഷുവിന്റെ ബഹിരാകാശ യാത്ര വീണ്ടും മാറ്റി

20 Jun 2025   |   2 min Read
TMJ News Desk

ന്ത്യൻ ബഹിരാകാശയാത്രികനായ ശുഭാൻഷു ശുക്ലയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുന്ന ദൗത്യം വീണ്ടും മാറ്റി. പുതിയ തീയതി നിശ്ചയിച്ചിട്ടില്ല. ജൂൺ 22 ഞായറാഴ്ച ദൗത്യം പുറപ്പെടുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇത് ഏഴാമത്തെ തവണയാണ് ദൗത്യം നീട്ടി വയ്ക്കുന്നത്.

സുരക്ഷയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നത് കൊണ്ടാണ് ശുഭാൻഷു ശുക്ലയെ ബഹിരാകാശത്തേക്ക് കൊണ്ടുപോകാൻ പോകുന്ന ആക്സിയം മിഷൻ 4 (ആക്സ്-4) ന്റെ  വിക്ഷേപണം, നാസയും പങ്കാളികളും വൈകിപ്പിക്കുന്നത്.  വിക്ഷേപണത്തിന്റെ പുതിയ തീയതി വരും ദിവസങ്ങളിൽ  പ്രഖ്യാപിക്കും.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ പ്രവർത്തനപരവും, സുരക്ഷാപരവുമായ ആശങ്കകൾ പരിഹരിക്കപ്പെടുന്നതിന്റെ ഭാഗമായി " ലിഫ്റ്റ് ഓഫിലെ ഏഴാമത്തെ കാലതാമസമാണിത്.

"ആക്സിയം മിഷൻ 4-ന്റെ വിക്ഷേപണ സാധ്യതകൾ അവലോകനം ചെയ്യുന്നത് തുടരുന്നു. ജൂൺ 22 ഞായറാഴ്ച നടക്കുന്ന വിക്ഷേപണത്തിൽ നിന്ന് നാസ പിന്മാറുകയാണ്, വരും ദിവസങ്ങളിൽ പുതിയ വിക്ഷേപണ തീയതി നിശ്ചയിക്കും," ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.

നാല് ബഹിരാകാശയാത്രികരും ആരോഗ്യവാന്മാരാണെന്നും, നല്ല മാനസികാവസ്ഥയിലാണെന്നും ഹ്യൂസ്റ്റണിലെ ആക്സിയം സ്‌പേസിന്റെ വക്താവ് പറഞ്ഞതായി എൻ‌ഡി‌ടി‌വി റിപ്പോർട്ട് ചെയ്യുന്നു. "ഞാൻ അവരുമായി (നാല് ബഹിരാകാശയാത്രികർ) ഇടയ്ക്കിടെ സംസാരിക്കാറുണ്ട്, അവർ സുഖമായിരിക്കുന്നു. അവർ ആരോഗ്യവാന്മാരും നല്ല മാനസികാവസ്ഥയിലുമാണ്," വക്താവ് പറഞ്ഞു.

മെയ് 14 മുതൽ ക്വാറന്റൈനിൽ കഴിയുന്ന ക്രൂ അംഗങ്ങൾ, "എല്ലാ മെഡിക്കൽ, സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കാൻ" ഫ്ലോറിഡയിൽ തുടരുന്നു, സ്റ്റേഷൻ അവരെ സ്വീകരിക്കാൻ സജ്ജമാകുമ്പോൾ ബഹിരാകാശയാത്രികർ ദൗത്യത്തിന് തയ്യാറാണ്.

ഇപ്പോഴത്തെ സമയപരിധി പ്രകാരം ദൗത്യത്തിന്റെ ലിഫ്റ്റ്-ഓഫിന് ജൂൺ 30 വരെ സമയമുണ്ട്. എന്നാൽ, എന്തെങ്കിലും കാരണത്താൽ, സമയപരിധി നഷ്ടപ്പെട്ടാൽ, ജൂലൈ പകുതിയോടെ മറ്റൊരു അവസരം ലഭിക്കും.

ആക്സിയം മിഷൻ 4

ആക്സിയം മിഷൻ 4, സ്പേസ് എക്സുമായും, നാസയുമായും സഹകരിച്ച് ആക്സിയം സ്പേസ് നടത്തുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഒരു സ്വകാര്യ ബഹിരാകാശ യാത്രയാണ്.

നാസയുടെ മുൻ ബഹിരാകാശയാത്രികയും, ആക്സിയം സ്പേസിലെ മനുഷ്യ ബഹിരാകാശ യാത്രയുടെ ഡയറക്ടറുമായ പെഗ്ഗി വിറ്റ്സൺ ആയിരിക്കും വാണിജ്യ ദൗത്യത്തിന് നേതൃത്വം നൽകുക. ISRO-യുടെ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല പൈലറ്റായി സേവനമനുഷ്ഠിക്കും, 1984 ൽ വിംഗ് കമാൻഡർ രാകേഷ് ശർമ്മക്ക് ശേഷം ബഹിരാകാശത്തേക്ക് പോകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് അദ്ദേഹം.

പോളണ്ടിലെ ESA (യൂറോപ്യൻ ബഹിരാകാശ ഏജൻസി) പ്രോജക്ട് ബഹിരാകാശയാത്രിക സ്ലാവോസ് ഉസ്നാൻസ്കി-വിസ്നിയേവ്സ്കിയും ഹംഗറിയിലെ ടിബോർ കപുവുമാണ് ദൗത്യത്തിലെ രണ്ട് മിഷൻ സ്പെഷ്യലിസ്റ്റുകൾ.





#Daily
Leave a comment