
ഉത്തരാഖണ്ഡില്‍ ഏക സിവില്‍ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍
ഉത്തരാഖണ്ഡില്‍ ഏക സിവില്‍ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.
ഏക സിവില്‍ നിയമ പോര്‍ട്ടല്‍ നാളെ ഉച്ചയ്ക്ക് 12.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് ആഭ്യന്തര സെക്രട്ടറി ശൈലേഷ് ബഗൗളി പറഞ്ഞു. നാളെത്തന്നെ നിയമം ഗസറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും ബഗൗളി പറഞ്ഞു.
ഉത്തരാഖണ്ഡ് മന്ത്രിസഭ കഴിഞ്ഞ തിങ്കളാഴ്ച്ച നിയമത്തിന് അംഗീകാരം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആണ് സംസ്ഥാന നിയമസഭ നിയമം പാസാക്കിയത്. ആദിവാസികളെ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മറ്റെല്ലാ പൗരന്‍മാരും ഏക സിവില്‍ നിയമത്തിന്റെ പരിധിയില്‍ വരും.
ലിവ്-ഇന്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ നിയമത്തിലുണ്ട്. ലിവ്-ഇന്‍ ബന്ധത്തില്‍ പിറക്കുന്ന കുഞ്ഞിനെ ദമ്പതികളുടെ നിയമപരമായ കുഞ്ഞായി ഈ നിയമപ്രകാരം പരിഗണിക്കും. വിവാഹങ്ങളും വിവാഹമോചനങ്ങളും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും ഈ ബില്‍ അനുശാസിക്കുന്നു.