TMJ
searchnav-menu
post-thumbnail

രാംനാഥ് കോവിന്ദ് | PHOTO: PTI

TMJ Daily

ഒറ്റത്തിരഞ്ഞെടുപ്പ്; ഉന്നത സമിതിയുടെ സമ്പൂര്‍ണ്ണ യോഗം 23 ന്

16 Sep 2023   |   1 min Read
TMJ News Desk

തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തെക്കുറിച്ചു പഠിക്കാന്‍ രൂപീകരിച്ച ഉന്നത സമിതിയുടെ യോഗം സെപ്തംബര്‍ 23 ന് ചേരുമെന്ന് സമിതി അധ്യക്ഷന്‍ രാംനാഥ് കോവിന്ദ് വ്യക്തമാക്കി. സമിതിയുടെ സമ്പൂര്‍ണ യോഗമാണ് ചേരുകയെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു. ഒറ്റത്തിരഞ്ഞെടുപ്പിന്റെ നിയമ വശങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളായിരിക്കും സമിതി ചര്‍ച്ച ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ടംഗ സമിതിയെയാണ് വിഷയം പഠിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചിരുന്നത്. രാംനാഥ് കോവിന്ദിനെ കൂടാതെ അമിത് ഷാ, അധീര്‍ രഞ്ജന്‍ ചൗധരി, ഗുലാം നബി ആസാദ്, ഹരീഷ് സാല്‍വെ, എന്‍കെ സിങ്, ഡോ സുഭാഷ് കശ്യപ്, സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

സമിതി 23 ന് യോഗം ചേരാന്‍ തീരുമാനിച്ചതോടെ സെപ്തംബര്‍ 18 മുതല്‍ ചേരാനിരിക്കുന്ന പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ വിഷയത്തില്‍ ബില്ലവതരിപ്പിക്കില്ല എന്ന നിരീക്ഷണങ്ങളാണ് ഉയര്‍ന്നുവരുന്നത്.

ചിലവു ചുരുക്കാനെന്ന് വാദം

2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലുള്‍പ്പെടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വാഗ്ദാനം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ചിലവ് കുറയും, ഒരേ സമയം നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ വോട്ടര്‍മാര്‍ക്ക് സൗകര്യപ്രദമാണ്, ഇത് പോളിങ് ശതമാനം വര്‍ധിപ്പിക്കും തുടങ്ങിയ വാദങ്ങളാണ് ഈ ആശയത്തെ അനുകൂലിക്കുന്നവര്‍ പ്രധാനമായി മുന്നോട്ടുവെക്കുന്നത്. ഒറ്റ തെരഞ്ഞെടുപ്പ് സാധ്യതകളെ കുറിച്ച് പാര്‍ലമെന്റ് മുന്‍പ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷകക്ഷികളില്‍ നിന്നുള്‍പ്പെടെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. 

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് 

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം 1990 കളോടെ തന്നെ ബിജെപി ഉയര്‍ത്തി പിടിക്കുന്നതാണ്. തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് 1999 ല്‍ ലോ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിന്നീട് 2015 ല്‍ നിയമ-നീതിന്യായ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയും 2017 ല്‍ നീതി ആയോഗും 2018 ല്‍ നിയമ കമ്മീഷനും വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.


#Daily
Leave a comment