TMJ
searchnav-menu
post-thumbnail

TMJ Daily

കേരളത്തില്‍ SIR നടപടികള്‍ തുടരും

26 Nov 2025   |   1 min Read
TMJ News Desk

കേരളത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ തുടരും. എസ്‌ഐആര്‍ നീട്ടിവെയ്ക്കണമെന്ന കേരളത്തിന്റെ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് സത്യാവാങ്മൂലം നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. അടുത്ത മാസം രണ്ടിന് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

കേരളത്തിന്റെ ഹര്‍ജിയില്‍ ഇടപെടണോ എന്നും കേരളത്തിൽ ആശങ്കാജനകമായ സാഹചര്യം ഉണ്ടോ എന്നും അടുത്ത മാസം രണ്ടിന് നോക്കാമെന്നും കോടതി അറിയിച്ചു. ബിഎല്‍ഒമാര്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നതും ബിഎല്‍ഒമാരുടെ ആത്മഹത്യയെ കുറിച്ചും ഹര്‍ജിക്കാര്‍ പരാമര്‍ശിച്ചു. തമിഴ്‌നാട് SIR നെതിരായ ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. 

കേരളത്തിലെ എസ്ഐആറിനെതിരെ സംസ്ഥാന സർക്കാറിന് പുറമേ സിപിഐഎം, സിപിഐ, കോൺഗ്രസ്, മുസ്ലിം ലീഗ്, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവരാണ് കോടതിയെ സമീപിച്ചത്.


#Daily
Leave a comment