TMJ
searchnav-menu
post-thumbnail

TMJ Daily

സ്മാർട്ട്‌ റേ-ബാന്‍ ഇന്ത്യയിലും

13 May 2025   |   1 min Read
TMJ News Desk

മെറ്റയുമായുള്ള പങ്കാളിത്തത്തില്‍ റേ-ബാന്‍ സ്മാര്‍ട്ട് കണ്ണടകള്‍ ഇന്ത്യയില്‍ വിപണിയിലെത്തി. റേ-ബാന്‍ മെറ്റ സ്മാര്‍ട്ട് കണ്ണട എന്നറിയപ്പെടുന്ന ഇതില്‍ റേ-ബാന്‍ രൂപകല്‍പന ചെയ്ത ഫ്രെയിമില്‍ ഹാര്‍ഡ് വെയറും മെറ്റയുടെ എഐ സാങ്കേതിക വിദ്യയും കൂട്ടിയോജിപ്പിച്ചിട്ടുണ്ട്. പ്രാരംഭ വില 29,900 രൂപ.

ശബ്ദം ഉപയോഗിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കി കൊണ്ട് ഫോണ്‍ വിളിക്കാനും, വീഡിയോ സ്ട്രീം ചെയ്യാനും ഫോട്ടോയെടുക്കാനും വീഡിയോ റെക്കോര്‍ഡ് ചെയ്യാനും തല്‍സമയ വിവരങ്ങള്‍ ലഭ്യമാക്കാനും സാധിക്കും.

ഭാവിയില്‍ ഗ്ലാസില്‍നിന്നും നേരിട്ട് ഇന്‍സ്റ്റാഗ്രാമിലേക്ക് സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും, ഓഡിയോ/ വീഡിയോ കോളുകള്‍ നടത്താനും സാധിക്കുന്ന അപ്‌ഡേറ്റുകള്‍ നല്‍കുമെന്ന് മെറ്റ അറിയിച്ചു.

വേഫെയറര്‍, സ്‌കൈലര്‍ എന്നീ രണ്ട് ഫ്രെയിം സ്റ്റൈലുകളുള്ള ഗ്ലാസുകളാണ് വിപണിയിലെത്തിയത്. വിവിധ ലെന്‍സ് ഓപ്ഷനുകള്‍ ഉണ്ട്.

കണ്ണടയിലുള്ള 12 എംപി ക്യാമറ ഉപയോഗിച്ച് 1,080 പിക്‌സല്‍ നിലവാരത്തില്‍ 60 സെക്കന്റുകള്‍ വരെ ദൈര്‍ഘ്യമുള്ള വീഡിയോ റെക്കോര്‍ഡ് ചെയ്യാനാകും. ഓപ്പണ്‍-ഇയര്‍ സ്പീക്കറുകളും അഞ്ച്-മൈക്രോഫോണുകളും ഫോണ്‍ വിളിക്കാനും ഓഡിയോ കേള്‍ക്കാനും മറ്റും സഹായിക്കും. ഹേയ് മെറ്റ എന്ന് അഭിസംബോധന ചെയ്തു കൊണ്ട് ഉപയോക്താക്കള്‍ക്ക് ഈ കണ്ണടയെ ആക്ടീവാക്കാന്‍ സാധിക്കും.

ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകളില്‍ തത്സമയ വിവര്‍ത്തനവും ഈ ഗ്ലാസുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നു.





#Daily
Leave a comment