TMJ
searchnav-menu
post-thumbnail

TMJ Daily

അനുവാദമില്ലാതെ ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ച് സമൂഹമാധ്യമങ്ങൾ

21 Sep 2024   |   1 min Read
TMJ News Desk

മൂഹമാധ്യമങ്ങളും ഓൺലൈൻ വീഡിയോ പ്ലാറ്റ്ഫോമുകളും ഉപഭോക്താക്കളുടെ അനുവാദം കൂടാതെ വിവരശേഖരണം നടത്തുന്നതായി അമേരിക്കയുടെ ഫെഡറൽ ട്രേഡ് കമ്മീഷന്റെ കണ്ടെത്തൽ.

വെബ്സൈറ്റുകളിലൂടെയും ആപ്പുകളിലൂടെയുമാണ് വിവരശേഖരണം നടത്തുന്നതെന്ന് എഫ്ടിസിയുടെ റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല ആവശ്യക്കാരുമായി ഇവ പങ്കുവെക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്ക്, വാട്സാപ്പ്, യൂട്യൂബ്, ഡിസ്കോർഡ്, റെഡിറ്റ്, അമേസൺ, സ്നാപ്ചാറ്റ്, ടിക്ടോക് കൂടാതെ എക്സ് എന്നീ മാധ്യമങ്ങളുടെ വിവരശേഖരണ രീതികളെ പഠിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. 2019 ജനുവരിക്കും 2020 ഡിസംബറിനും ഇടയിലുള്ള വിവരങ്ങളാണ് റിപ്പോർട്ടിനായി ശേഖരിച്ചത്.

ഇത്തരം സ്ഥാപനങ്ങൾ ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ വ്യാപ്തി മനസ്സിലാക്കാൻ റിപ്പോർട്ടിലൂടെ സാധിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ വിവരങ്ങളും സ്വകാര്യതയും സംരക്ഷിക്കാൻ  സർക്കാർ നിയമനിർമ്മാണം നടത്തണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ഇത്തരം സ്ഥാപനങ്ങളുടെ ബിസിനസ് 
മാർഗ്ഗരേഖകൾ പഠനത്തിന് വിധേയമാക്കിയതിൽ, ആളുകളുടെ സ്വകാര്യതയെ സംരക്ഷിക്കുന്നതിന് ഒരു തരത്തിലുള്ള വിലയും ഈ സ്ഥാപനങ്ങൾ നൽകുന്നില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 

ഉപഭോതാക്കളുടെ വിവരങ്ങൾക്ക് മേൽ അവർക്ക് ഒരു തരത്തിലുള്ള നിയന്ത്രണവുമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രായം, ലിംഗം, ഭാഷ എന്നിവ പോലുള്ള വിവരങ്ങളാണ് കൂടുതലും ശേഖരിക്കപ്പെടുന്നത്. ഓൺലൈനിൽ തിരയുന്നതും, സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതുമായുളള വിവരങ്ങൾ ശേഖരിച്ച് അതിനനുസരിച്ച് പരസ്യങ്ങൾ മറ്റും വെബ്സൈറ്റുകളിൽ പ്രദർശിപ്പിക്കാനും, മറ്റു പരസ്യ-വാണിഭ സ്ഥാപനങ്ങളുമായി ഉപഭോക്താക്കളെപ്പറ്റി പഠിക്കാനും, വിപണിയെക്കുറിച്ച് ഗവേഷണം നടത്താനുമെല്ലാം വിവരങ്ങൾ പങ്കുവയ്ക്കുന്നു. ഉപഭോക്താക്കളുടെ താപ്പര്യങ്ങളെ “കുട്ടികൾ, മാതൃത്വം, വിവാഹമോചനം, നവദമ്പതികൾ” തുടങ്ങിയ വിഭാഗങ്ങളായി തരംതിരിച്ചാണ് വിവരം ശേഖരിക്കുന്നത്. ഇത്തരം വിവരങ്ങൾക്കനുസരിച്ചുള്ള കോണ്ടന്റുകളും പരസ്യങ്ങളും വെബ്സൈറ്റിലും വീഡിയോ പ്ലാറ്റ്ഫോമിലും മറ്റും പ്രദർശിപ്പിച്ചു കൊണ്ട് ഉപഭോക്താക്കളെ നിലനിർത്തുന്നു.

വിവരങ്ങൾ ശേഖരിക്കപ്പെടാതിരിക്കാൻ ഉപഭോക്താക്കൾക്ക് ഒന്നും തന്നെ ചെയ്യാനാകില്ലെന്ന് എഫ്ടിസി വ്യക്തമാക്കുന്നു. പരസ്യങ്ങളും കോണ്ടെന്റുകളും നൽകാൻ ഇത്തരം വിവരങ്ങൾ സഹായിക്കുമെന്ന് കമ്പനികൾ സമ്മതിക്കുന്നുണ്ട്. ആരുമായാണ് ഉപഭോക്താക്കളുടെ വിവരങ്ങൾ പങ്കിടുന്നതെന്നു  കൃത്യമായി കണ്ടുപിടിക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. കമ്പനികളോട് ഇതിനെപ്പറ്റി ആരാഞ്ഞപ്പോൾ മുഴുവൻ വിവരങ്ങൾ അവർ എഫ്ടിസിക്ക് കൈമാറിയതുമില്ല. കുട്ടികളുടെ വിവരങ്ങളടക്കം സമാനരീതിയിലാണ് ശേഖരിക്കപ്പെടുന്നതും ഉപയോഗിക്കപ്പെടുന്നതും. ഉപഭോക്താക്കൾ ആവശ്യപ്പെട്ടാൽ പോലും അവരുടെ വിവരങ്ങൾ ഈ കമ്പനികൾ നീക്കം ചെയ്യാറില്ലെന്നും റിപ്പോർട്ട്‌ പറയുന്നു.


#Daily
Leave a comment