TMJ
searchnav-menu
post-thumbnail

PHOTO: FACEBOOK

TMJ Daily

സോണിയ ഗാന്ധി തെലങ്കാനയില്‍ മത്സരിക്കണം, ആവശ്യമുന്നയിച്ച് രേവന്ത് റെഡ്ഡി.

06 Feb 2024   |   1 min Read
TMJ News Desk

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുനിന്ന് മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ച് തെലങ്കാന കോണ്‍ഗ്രസ്. സോണിയാഗാന്ധി തെലങ്കാനയില്‍ മത്സരിക്കണമെന്ന് നേരിട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ രേവന്ത് റെഡ്ഡി.  ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാര്‍ക്ക, മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി എന്നിവരടങ്ങുന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലെത്തി സോണിയയെ നേരില്‍ കാണുകയായിരുന്നു. ജാര്‍ഖണ്ഡിലെ ഭാരത് ജോഡോ ന്യായ് യാത്ര വേദിയില്‍ വച്ച് രാഹുല്‍ ഗാന്ധിയുമായും രേവന്ത് റെഡ്ഡി കൂടിക്കാഴ്ച നടത്തിയിരുന്നു. സോണിയ തെലങ്കാനയില്‍ മത്സരിച്ചാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കത് ഊര്‍ജ്ജമാകുമെന്നാണ് രേവന്ത് ചൂണ്ടികാണിക്കുന്നത്.

ശരിയായ സമയത്ത് തീരുമാനം അറയിക്കാമെന്ന് മറുപടി

ശരിയായ സമയത്ത് തീരുമാനമെടുത്ത് മറുപടി അറിയിക്കാമെന്നാണ് റെഡ്ഡിയുടെ ആവശ്യത്തോട് സോണിയ പ്രതികരിച്ചത്. സംസ്ഥാനത്തെ ഖമ്മം മണ്ഡലത്തില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ സോണിയയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തെലങ്കാനയില്‍ മത്സരിക്കണെമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനഘടകം പ്രമേയം പാസാക്കിയെന്നും തെലങ്കാനയ്ക്ക് സംസ്ഥാന പദവി നല്‍കിയ സോണിയയെ ജനങ്ങള്‍ അമ്മയായാണ് കാണുന്നതെന്നും രേവന്ത് പറഞ്ഞു. സംസ്ഥാനത്തെ 17 സീറ്റുകളില്‍ പരമാവധി എണ്ണത്തിലും വിജയം നേടുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി.


#Daily
Leave a comment