REPRESENTATIONAL IMAGE: PTI
മിസോറാമില്‍ ഭരണം പിടിച്ച് സോറം പീപ്പിള്‍സ് മൂവ്‌മെന്റ്
മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ടിന് കനത്ത ആഘാതം ഏല്‍പ്പിച്ച് കൊണ്ട് സോറം പീപ്പിള്‍സ് മൂവ്‌മെന്റിന് വിജയം. 40 അംഗ നിയമസഭയില്‍ 27 സീറ്റാണ് സോറം പീപ്പിള്‍സ് മൂവ്‌മെന്റ് നേടിയത്. ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട് 10 സീറ്റില്‍ ചുരുങ്ങി. ബിജെപി രണ്ട് സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് നേടിയത് ഒരുസീറ്റാണ്.
കനത്ത തിരിച്ചടി
സോറം പീപ്പിള്‍സ് മൂവ്‌മെന്റിന്റെ വന്‍ ഭൂരിപക്ഷം നേടിയുള്ള വിജയം ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. മുഖ്യമന്ത്രി സോറം തങ്കയും ഉപമുഖ്യമന്ത്രി തോന്‍ലുവയും ആരോഗ്യമന്ത്രി ലാല്‍തങ്കിയാനയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരാജയപ്പെട്ടു. ZPM നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായി ലാല്‍ഡുഹോമ സെര്‍ച്ചിപ്പ് മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ച് വിജയിച്ചത്. മിസോറാമില്‍ ZPM ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കും എന്നും നാളെയോ മറ്റന്നാളോ ഗവര്‍ണറെ കാണുമെന്നും ലാല്‍ഡുഹോമ വ്യക്തമാക്കിയിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ലാല്‍ഡുഹോമയാണ് ZPM ന്റെ സ്ഥാപകന്‍. 2017 ലാണ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തത്. 2018 ലെ തിരഞ്ഞെടുപ്പില്‍ ZPM 8 സീറ്റുകളാണ് നേടിയത്.
27 സീറ്റുകളില്‍ മാത്രമായിരുന്നു ZPM സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നത്. കോണ്‍ഗ്രസ് 40 സീറ്റുകളിലും ബിജെപി 23 സീറ്റുകളിലും മത്സരിച്ചു. ആം ആദ്മി പാര്‍ട്ടി 4 സീറ്റുകളില്‍ മത്സരിച്ചുകൊണ്ട് മിസോറാമില്‍ കന്നിയംഗത്തിനിറങ്ങിയെങ്കിലും ഒറ്റസീറ്റിലും വിജയിച്ചില്ല.