TMJ
searchnav-menu
post-thumbnail

TMJ Daily

തെക്കേയിന്ത്യന്‍ ഐക്യം എക്കാലത്തേയുംകാള്‍ കൂടുതല്‍ ആവശ്യം: സ്റ്റാലിന്‍

30 Mar 2025   |   1 min Read
TMJ News Desk

ഹിന്ദി അടിച്ചേല്‍പ്പിക്കലും മണ്ഡല പുനര്‍നിര്‍ണയവും പോലെയുള്ള വര്‍ദ്ധിക്കുന്ന ഭാഷാ, രാഷ്ട്രീയ ഭീഷണികളുടെ സാഹചര്യത്തില്‍ തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളുടെ ഐക്യമെന്ന ആവശ്യം എക്കാലത്തേയുംകാള്‍ കൂടുതലാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.

നമ്മുടെ അവകാശങ്ങളും ഐഡന്റിറ്റിയും അട്ടിമറിക്കാനുള്ള എല്ലാ ശ്രമങ്ങളേയും നമ്മള്‍ തീര്‍ച്ചയായും ഒരുമിച്ച് നിന്ന് തോല്‍പ്പിക്കണമെന്ന് സ്റ്റാലിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഉഗാദി ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തെലുങ്കും കന്നഡയും സംസാരിക്കുന്ന ദ്രാവിഡ സഹോദരീ സഹോദരന്‍മാരെ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ ജനതയ്ക്ക് അദ്ദേഹം ഉഗാദി ആശംസിച്ചത്.

എടിഎമ്മില്‍ നിന്നും മാസന്തോറും സൗജന്യമായി പണം പിന്‍വലിക്കാവുന്ന തവണകള്‍ കഴിയുമ്പോള്‍ ബാങ്കുകള്‍ക്ക് പഭോക്താവിന്റെ പക്കല്‍ നിന്നും പിടിക്കുന്ന പിഴതുക 23 രൂപയായി വര്‍ദ്ധിപ്പിച്ചതിനേയും മറ്റൊരു പോസ്റ്റില്‍ വിമര്‍ശിച്ചു. ഇതുകാരണം, ആളുകള്‍ ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ പണം പിന്‍വലിക്കുമെന്നും ദരിദ്രരെ സാമ്പത്തികമായി ഉള്‍പ്പെടുത്താനുള്ള ലക്ഷ്യങ്ങളെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത് ഡിജിറ്റൈസേഷന്‍ അല്ലെന്നും ഇത് സ്ഥാപനവല്‍കൃതമായ പിഴിഞ്ഞെടുക്കല്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ദരിദ്രര്‍ സൈ്വപ്പ് ചെയ്യും, ധനികര്‍ പുഞ്ചിരിക്കുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.


 

#Daily
Leave a comment