TMJ
searchnav-menu
post-thumbnail

TMJ Daily

ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബാരി വിൽമോറിനെയും കൊണ്ട് വരാൻ സ്പേസ് എക്സ് ക്രൂ-9 ഇന്ന് വിക്ഷേപിക്കും  

28 Sep 2024   |   1 min Read
TMJ News Desk

കേപ് കനാവറൽ ബഹിരാകാശ നിലയത്തിൽ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) ആദ്യ ബഹിരാകാശയാത്രിക വിക്ഷേപണത്തിന് നാസ അനുമതി നൽകി. കെന്നഡി സ്‌പേസ് സെൻ്ററിൻ്റെ ലോഞ്ച് കോംപ്ലക്‌സ് 39-എ ഒഴികെയുള്ള ഒരു പാഡിൽ നിന്ന് സ്‌പേസ് എക്‌സ് മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നത് ഇതാദ്യമാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 10.47 ന് (സെപ്റ്റംബർ 28) വിക്ഷേപിക്കുന്ന സ്പേസ് എക്സ് ബഹിരാകാശ പേടകമായ ബോയിംഗ് സ്റ്റാർലൈനർ ബഹിരാകാശയാത്രികരായ സുനിത വില്യംസിനെയും ബാരി വിൽമോറിനെയും തിരികെ കൊണ്ടുവരും. 

ബഹിരാകാശ കാപ്സ്യൂളിന് ഹീലിയം ചോർച്ചയും ത്രസ്റ്റർ പ്രശ്നങ്ങളും നേരിട്ടതുമുതൽ സുനിത വില്യംസും ബാരി വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുകയാണ്. 

ഫ്ലോറിഡയിലെ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ എസ്എൽസി-40 പാഡിൽ നിന്നുള്ള സ്‌പേസ് എക്‌സിൻ്റെ ആദ്യ വിക്ഷേപണമായിരിക്കും ക്രൂ-9. സ്‌പേസ് എക്‌സ് ഫാൽക്കൺ 9, ഡ്രാഗൺ ബഹിരാകാശ പേടകം എന്നിവ ഇന്ത്യൻ സമയം രാത്രി 10:47 ന് രണ്ട് ക്രൂ-9 ബഹിരാകാശയാത്രികരെ ISS-ലേക്ക് വിക്ഷേപിക്കും. 2020 മെയ് മാസത്തിൽ പരീക്ഷണ പറക്കലിന് ശേഷം ഇതാദ്യമായാണ് സ്പേസ് എക്സ് രണ്ട് ബഹിരാകാശയാത്രികരായ അലക്‌സാണ്ടർ ഗോർബുനോവ്, നാസ വെറ്ററൻ നിക്ക് ഹേഗ് എന്നിവരെ ആദ്യ ബഹിരാകാശ യാത്രക്ക് നിയോഗിക്കുന്നത്. കെന്നഡി സ്പേസ് സെന്ററിന്റെ ലോഞ്ച് കോംപ്ലക്സ് 39-എ ഒഴികെയുള്ള ഒരു പാഡിൽ നിന്ന് സ്പേസ് എക്സ് മനുഷ്യരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നത് ഇതാദ്യമാണ്.

ബോയിംഗ് സ്റ്റാർലൈനർ തകർച്ചയെ തുടർന്ന് വില്യംസിൻ്റെയും വിൽമോറിൻ്റെയും സുരക്ഷിതമായ തിരിച്ചുവരവിനായി നാസ എലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സ് തിരഞ്ഞെടുക്കുകയായിരുന്നു. കമാൻഡർ സീന കാർഡ്‌മാനും സ്റ്റെഫാനി വിൽസണും കൂടി ഉണ്ടായിരിക്കേണ്ടതായിരുന്നു  ക്രൂ-9. എന്നാല്‍ അവിടെ കുടുങ്ങിക്കിടക്കുന്ന സ്റ്റാര്‍ലൈനര്‍ സഞ്ചാരികളെ തിരികെ എത്തിക്കേണ്ടതിനാല്‍ രണ്ട് പേരെ ഒഴിവാക്കുകയായിരുന്നു. അഞ്ച് മാസം നീളുന്ന ദൗത്യം ഫെബ്രുവരിയില്‍ പൂര്‍ത്തിയാവും. ഫെബ്രുവരിയില്‍ തന്നെ സുനിത വില്യംസും വില്‍മോറും അടക്കം നാല് സഞ്ചാരികള്‍ ഭൂമിയിലേക്ക് തിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിക്ഷേപണം കഴിഞ്ഞ വ്യാഴാഴ്ച്ച നിശ്ചയിച്ചിരുന്നെങ്കിലും ഹെലിൻ ചുഴലിക്കാറ്റ് കാരണം മാറ്റിവച്ചിരുന്നു.




#Daily
Leave a comment