TMJ
searchnav-menu
post-thumbnail

PHOTO: WIKI COMMONS

TMJ Daily

കാട്ടുതീയിൽ വലയുന്ന സ്‌പെയിൻ

27 Mar 2023   |   1 min Read
TMJ News Desk

വർഷത്തെ ആദ്യത്തെ അതിതീവ്ര കാട്ടുതീയോട് പൊരുതുകയാണ് സ്‌പെയിൻ. ശനിയാഴ്ച മുതൽ നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.  നിലവിൽ 1500 ലധികം പേർ വീടും സ്ഥലവും ഉപേക്ഷിക്കുവാൻ നിർബന്ധിതരായി. വലൻസിയ പ്രവിശ്യയിൽ  വ്യാഴാഴ്ച ആരംഭിച്ച കാട്ടുതീ നിയന്ത്രിക്കാൻ പറ്റാതെ പടരുകയായിരുന്നു.

മനുഷ്യരാശി നേരിടുന്ന വലിയ പ്രതിസന്ധിയാണ് ഇതെന്ന് സ്പെയിൻ പ്രധാനമന്ത്രി പെട്രോ സാഞ്ചസ് പ്രതികരിച്ചു. 450 അഗ്നിശമന സേനാംഗങ്ങളെയും 22 ഏരിയൽ യൂണിറ്റുകളുമാണ് കാട്ടുതീ അണയ്ക്കുന്നതിനു വേണ്ടി നിയോഗിച്ചിരിക്കുന്നത്. 4000 ഹെക്ടറിലധികം പ്രദേശത്താണ് ഇതുവരെ കാട്ടുതീയുടെ വ്യാപനം.  

കാട്ടുതീയിൽ കഴിഞ്ഞ വർഷം 785,000 ഹെക്ടർ നശിച്ചതായി യൂറോപ്യൻ കമ്മീഷന്റെ കണക്കുകൾ രേഖപ്പെടുത്തുന്നു. സ്പെയിനിൽ 307,000 ഹെക്ടർ ആണ് കാട്ടുതീയിൽ ഇല്ലാതായത്.

 

 

 

#Daily
Leave a comment