
ശ്രീലങ്ക അദാനി ഗ്രീന്‍ എനര്‍ജിയുമായുള്ള കരാര്‍ റദ്ദാക്കി
ശ്രീലങ്കയില്‍ കാറ്റാടിപ്പാടങ്ങള്‍ തുടങ്ങാന്‍ വേണ്ടി അദാനി ഗ്രീന്‍ എനര്‍ജിക്ക് മുന്‍ സര്‍ക്കാര്‍ നല്‍കിയ കരാര്‍ പുതിയ ഭരണകൂടം റദ്ദാക്കിയെന്ന് രാജ്യത്തെ പ്രമുഖ ബിസിനസ് പത്രമായ ഡെയ്‌ലി എഫ്ടി റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരി വിലയിടിഞ്ഞു.
ശ്രീലങ്കയിലെ മാന്നാറിലും പൂന്നേരിനിലും റനില്‍ വിക്രമസിംഗെ അനുവദിച്ച പദ്ധതികളാണ് പുതിയ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെ റദ്ദാക്കിയത്. 484 മൊഗാവാട്ട് പവനോര്‍ജ്ജം ഉല്‍പാദിപ്പിക്കാനുള്ള പദ്ധതികളാണ് റദ്ദായത്. 440 മില്ല്യണ്‍ യുഎസ് ഡോളറിന്റെ പദ്ധതികളായിരുന്നു ഇവ.
ഈ കരാറുകള്‍ റദ്ദാക്കുമെന്നും ശ്രീലങ്കയിലെ പവനോര്‍ജ്ജം വികസിപ്പിക്കുന്നതിനായി അന്താരാഷ്ട്ര ടെണ്ടര്‍ വിളിക്കുമെന്നും അനുര കുമാര തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് അദാനിക്ക് കരാറുകള്‍ ലഭിച്ചത്.
ഇന്ന് രാവിലെ ഓഹരി വില വര്‍ദ്ധിച്ചുവെങ്കിലും വാര്‍ത്ത വന്നതോടെ ഇടിഞ്ഞു. ഏകദേശം ആറ് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.